Home Remedies | തലയിലെ ചൊറിച്ചില്‍ മാറ്റാം! മുടിയും സംരക്ഷിക്കാം ; പരിഹാരം വീട്ടില്‍ തന്നെ

 


കൊച്ചി: (KVARTHA) തലയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്നത്. പേന്‍ ശല്യം, താരന്‍, മുടി കൊഴിച്ചില്‍ ഇതിനെല്ലാം പുറമെ തലയിലെ ചൊറിച്ചിലും ഒരു പ്രധാന പ്രശ്നം തന്നെയാണ്. പല കാരണങ്ങള്‍ കൊണ്ടും തലയില്‍ ചൊറിച്ചില്‍ ഉണ്ടാകാം എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ ഇതൊക്കെ കാരണമാകുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചര്‍മത്തിലെ അണുബാധ, ചുവപ്പ് നിറം, ആരോഗ്യക്കുറവ്, തല വൃത്തിയായി സംരക്ഷിക്കാത്തത് തുടങ്ങിയവയെല്ലാം തല ചൊറിച്ചിലിനുള്ള കാരണങ്ങളില്‍പെടുന്നു.

Home Remedies | തലയിലെ ചൊറിച്ചില്‍ മാറ്റാം! മുടിയും സംരക്ഷിക്കാം ; പരിഹാരം വീട്ടില്‍ തന്നെ

പുതിയരീതിയിലുള്ള കേശസംരക്ഷണ മാര്‍ഗങ്ങളും ഒരുപരിധി വരെ തലയിലെ ചൊറിച്ചിലിന് കാരണമാകുന്നു. മുടി ഇടക്കിടക്ക് കഴുകുന്നതും നല്ല രീതിയില്‍ സംരക്ഷിക്കുന്നതും തലയിലെ ചൊറിച്ചില്‍ ഒരു പരിധി വരെ പരിഹരിക്കാം. തലയിലെ ചൊറിച്ചിലിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന നുറുങ്ങു വിദ്യകള്‍ ഉണ്ട്. ചൊറിച്ചില്‍ മാത്രമല്ല, മുടി സംരക്ഷിക്കുകയും തലയോട്ടിയിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. മാര്‍ഗങ്ങള്‍ അറിയാം

*വെളിച്ചെണ്ണ

കേശസംരക്ഷണത്തിന് അവശ്യഘടകമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നത് വഴി മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നു. മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. ദിവസവും തലയോട്ടിയില്‍ നല്ലതു പോലെ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.

*എള്ളെണ്ണ

എള്ളെണ്ണ കൊണ്ട് തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റാം. തലയോട്ടിയില്‍ നല്ലതു പോലെ എള്ളെണ്ണ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഇത് ചെയ്യാവുന്നതാണ്.

*ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് തലയോട്ടിയിലെ ചൊറിച്ചിലിനെ ഇല്ലാതാക്കാം. ഒലീവ് ഓയില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. കുറച്ച് കഴിഞ്ഞ് കഴുകി കളയാം. ഇത് മുടിക്ക് നല്ലതു പോലെ കട്ടി ഉണ്ടാക്കുന്നു എന്നതിനൊപ്പം എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നു.

*ടീ ട്രീ ഓയില്‍


ടീ ട്രീ ഓയില്‍ ഉപയോഗിച്ച് തലയോട്ടിയിലെ ചൊറിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാം എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ടീ ട്രീ ഓയില്‍ നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് നന്നായി കഴുകിക്കളയുക.

*നാരങ്ങ നീര്

നാരങ്ങ നീരുകൊണ്ട് തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാം. തലയോട്ടിയില്‍ നാരങ്ങ നീര് തേച്ച് പിടിപ്പിക്കുക ഇതില്‍ അടങ്ങിയിരിക്കുന്ന അസിഡിക് കണ്ടന്റ് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നു. എന്നാല്‍ നാരങ്ങ നീരിന്റെ അമിത ഉപയോഗം മുടി നരക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

*ബേകിംഗ് സോഡ

ബേകിംഗ് സോഡ തലയോട്ടിയിലെ ചര്‍മം വരണ്ടതാകുന്നതിനെ തടയുന്നു. അല്‍പം ബേകിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി മുടി കഴുകിയാല്‍ മതി. എല്ലാ വിധത്തിലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നു. ഒപ്പം തലയോട്ടിയിലെ ചൊറിച്ചിലിനേയും ഇല്ലാതാക്കുന്നു.

*ആപിള്‍ സിഡാര്‍ വിനീഗര്‍

ആപിള്‍ സിഡാര്‍ വിനീഗറും തല ചൊറിച്ചിലിന് പരിഹാരമുണ്ടാക്കുന്നു. മുടി കഴുകുമ്പോള്‍ അല്‍പം ആപിള്‍ സിഡാര്‍ വിനീഗര്‍ ഇട്ടാല്‍ മതി. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനൊപ്പം മുടിക്ക് ആരോഗ്യവും നല്‍കുന്നു.

*കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. കറ്റാര്‍ വാഴ ജെല്‍ എടുത്ത് അത് തലയോട്ടിയില്‍ നല്ലതു പോലെ മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും തലയോട്ടിയിലെ ചൊറിച്ചിലിന് പരിഹാരവും നല്‍കുന്നു.

*പഴം

പഴുത്ത പഴവും കേശസംരക്ഷണത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. പഴം തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് വഴി തലയോട്ടിയിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരമാകും. എന്നിരുന്നാലും ചൊറിച്ചില്‍ അസഹ്യമാകുന്നുവെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണേണ്ടത് നല്ലതാണ്. അല്ലെങ്കില്‍ ഗുരുതരമായി പ്രത്യാഘാതം ഉണ്ടായേക്കാം.

Keywords: Treatment and Home Remedies for Dry Scalp, Kochi, News, Treatment, Home Remedies, Health, Health Tips, Dry Scalp, Healthy Hair, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia