തൃശൂർ: (www.kvartha.com 02.08.2021) നഗരസഭ നല്‍കുന്ന ബയോ കമ്പോസ്റ്റര്‍ ബിന്‍ ഉപയോഗിച്ച് മാലിന്യം സംസ്‌കരിച്ച് വളമാക്കുന്നവരില്‍ നിന്നും വളം പണംകൊടുത്ത് തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ച് കുന്നംകുളം നഗരസഭ. കിലോയ്ക്ക് അഞ്ച് രൂപ നിരക്കിലാകും വളം തിരികെ വാങ്ങുന്നത്. നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിനായ 'നല്ലവീട് നല്ലനഗരം' പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'മാലിന്യം സംസ്‌കരിക്കൂ, പണം നേടൂ' പദ്ധതി വിഭാവനം ചെയ്യുന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പദ്ധതി പ്രഖ്യാപനം നടത്തി. 'മാലിന്യം സംസ്‌കരിക്കൂ പണം നേടൂ' എന്ന മുദ്രാവാക്യം -ആലേഖനം ചെയ്ത ലോഗോ പ്രകാശനം വിവിധ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
2021 ആഗസ്റ്റ് രണ്ട് മുതല്‍ നവംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് നല്ല വീട് നല്ല നഗരം രണ്ടാംഘട്ട സമ്പൂര്‍ണ ശുചിത്വ പരിപാടി. ആദ്യഘട്ടത്തില്‍ നഗരത്തിലെ മുഴുവന്‍ വീടുകളും സര്‍വേ നടത്തി നഗരസഭയുടെ മാലിന്യം സംസ്‌കരണ പദ്ധതിയില്‍ പങ്കാളികളാകാത്ത വീടുകള്‍ കണ്ടെത്തിയിരുന്നു. അത്തരം വീടുകളെ പദ്ധതിയുടെ ഭാഗമാക്കുന്നതാണ് രണ്ടാംഘട്ടം.
രണ്ടാംഘട്ട പ്രചരണപരിപാടിയുടെ ഭാഗമായി നഗരത്തിലെ എല്ലാ വാര്‍ഡുകളിലും ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി എകോ -ഗ്രീന്‍ - സാനിറ്റേഷന്‍ കമിറ്റികള്‍ രൂപീകരിക്കും. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും 'മുഴുവന്‍ വീടുകളേയും നല്ല വീടുകളും കുന്നംകുളം നഗരത്തെ നല്ല നഗരവുമാക്കും' എന്ന പ്രതിജ്ഞയും ശുചിത്വ ദീപം തെളിക്കലും നടത്തും. ആഗസ്റ്റ് 15 മുതല്‍ വീടുകളില്‍ ഉല്‍പാദിപ്പിച്ച ജൈവ വളം ഹരിത കര്‍മ സേനാംഗങ്ങള്‍ നേരിട്ട് വാങ്ങുന്നതാണ്.
Keywords: News, Thrissur, Kerala, State, Muncipality, 'Treat waste and make money'; Muncipality with separate plan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.