Obituary | കൊച്ചിയില്‍ നിന്ന് കാറില്‍ ലോകയാത്രയ്ക്ക് പോയ മലയാളി തായ്‌ലാന്‍ഡില്‍ മരിച്ചു
Mar 1, 2024, 11:51 IST
കൊച്ചി: (KVARTHA) കൊച്ചിയില്‍ നിന്ന് കാറില്‍ ലോകയാത്രയ്ക്ക് പോയ ജയകുമാര്‍ ദിനമണി (54)തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു. ഭാര്യ ഡോ. അജിത, മകള്‍ ലക്ഷ്മിധൂത എന്നിവരോടൊപ്പം കഴിഞ്ഞ ഏപ്രിലിലാണ് ജയകുമാര്‍ പെരുമ്പാവൂരില്‍ നിന്ന് കാറില്‍ യാത്ര ആരംഭിച്ചത്. സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായാണ് ഇവരുടെ യാത്ര.
ഇതിനിടെ പക്ഷാഘാതം പിടിപെടുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച നാലുമണിക്ക് പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത് ഓഫീസിനടുത്ത് ശ്രീ വൈദ്യനാഥം രസശാല അങ്കണത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ചേര്‍ത്തല വയലാര്‍ പത്മവിലാസത്തില്‍ പരേതനായ ദിനമണിയുടെയും സുധിയമ്മയുടെയും മകനാണ് ജയകുമാര്‍. ജയ സജിയാണ് സഹോദരി. കുറെക്കാലമായി തിരുവാണിയൂര്‍ ഗ്രീന്‍ ഹൗസിലായിരുന്നു താമസം. ഹൃദയത്തിന് തകരാര്‍, പ്രമേഹം, വലതു കൈക്ക് സ്വാധീനക്കുറവ് എന്നിവയുണ്ടെങ്കിലും യാത്രകളില്‍ ജയകുമാര്‍ തന്നെയാണ് വാഹനം ഓടിക്കാറുള്ളത്. ഇത്തവണത്തെ യാത്രയില്‍ നേപാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ, ചൈന, മലേഷ്യ, വിയറ്റ് നാം, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫെബ്രുവരി 26-ന് നാട്ടിലെത്താനിരിക്കെ 23-നായിരുന്നു മരണം സംഭവിച്ചത്.
2003-ല്‍ ആണ് ജയകുമാറിന്റെ യാത്രകള്‍ തുടങ്ങിയത്. ഗ്രന്ഥരചനയുടെ ഭാഗമായി തനിച്ച് ഇന്‍ഡ്യ, നേപാള്‍, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ 12 ലക്ഷം കിലോമീറ്ററും ലക്ഷ്മീധൂതയും അമ്മയും ചേര്‍ന്ന് ആറുലക്ഷം കിലോമീറ്ററും സഞ്ചരിച്ചതായി പറയുന്നു. കോവിഡാനന്തരം 107 ദിവസത്തെ ഭാരതദര്‍ശനമായിരുന്നു ഇതിന് തൊട്ടുമുന്‍പുള്ള യാത്ര. 30,000 കി.മീറ്ററാണ് അന്ന് യാത്ര ചെയ്തത്.
1999-ല്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ വേട്ടയാടിയെങ്കിലും ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് ജയകുമാര്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു.

Keywords: Traveller Jayakumar died in Thailand, Kochi, News, Traveller Jayakumar, Dead, Obituary, Hospital, Treatment, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.