Travel woes | കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചില്ല; മയ്യഴിയില്‍ യാത്രാ ദുരിതം അതിരൂക്ഷം
Dec 5, 2022, 21:16 IST
മയ്യഴി: (www.kvartha.com) കോവിഡ് കാലത്തിനു ശേഷം നിര്‍ത്തിവെച്ച ബസുകള്‍ സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ മാഹിയില്‍ യാത്രാക്ലേശം രൂക്ഷമായി. മയ്യഴിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തിയിരുന്ന എട്ട് ബസുകളില്‍ മൂന്നെണ്ണം മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളൂ. ബസുകള്‍ ഇല്ലാത്ത മയ്യഴിയില്‍ പി ആര്‍ ടി സിയുടേയും, സഹകരണ സംഘത്തിന്റെയും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
കോവിഡിന് ശേഷം നാല് സഹകരണ ബസുകളില്‍ രണ്ടെണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് ബസുകള്‍ 15 വര്‍ഷം കഴിഞ്ഞതിനാല്‍ കണ്ടം ചെയ്യാനായി അപേക്ഷ നല്‍കിയെങ്കിലും അനുമതിയായില്ല. നാല് പി ആര്‍ ടി സി ബസുകളില്‍ മൂന്നെണ്ണം 15 വര്‍ഷം കഴിഞ്ഞതിനാല്‍ അധിക നികുതി അടക്കുന്നുണ്ട്.
ഒരു ബസ് സര്‍വീസ് നടത്താന്‍ അനുയോജ്യമല്ല. മൂന്ന് ബസുകള്‍ക്ക് ഏഴ് കന്‍ഡക്ടര്‍മാരും രണ്ട് ഡ്രൈവര്‍മാരുമാണ് നിലവിലുള്ളത്. അതിനാല്‍ ഒരു ബസ് മാത്രമാണ് സ്ഥിരം സര്‍വീസ് നടത്തുന്നത്. മാഹി പള്ളി പെരുന്നാള്‍ സമയങ്ങളില്‍ പുതുച്ചേരിയില്‍ നിന്ന് ഡ്രൈവര്‍മാരെ എത്തിച്ച് മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.
ബസുകള്‍ കുറഞ്ഞതിനാല്‍ വിദ്യാര്‍ഥികളും തൊഴിലാളികളും, സാധാരണക്കാരും പെരുവഴിയിലായിരിക്കുകയാണ്. പുതുച്ചേരിയില്‍ വിദാര്‍ഥികള്‍ക്ക് സൗജന്യമായി പ്രത്യേക ബസ് സര്‍വീസ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. പഴകി ദ്രവിച്ച മാഹി-പുതുച്ചേരി ബസുകള്‍ മാറ്റണമെന്ന ആവശ്യം, പുതുതായി കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചതോടെ നിലച്ചിരിക്കുകയാണ്.
Keywords: Travel woes in Mayyazhi are extreme, News, Bus, Passengers, Application, KSRTC, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.