SWISS-TOWER 24/07/2023

Controversy | അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന റിപോര്‍ട് കിട്ടിയിട്ടില്ല; പൂജാകാര്യങ്ങളില്‍ തല്‍ക്കാലം വിലക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന റിപോര്‍ട് കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അതിനാല്‍ പൂജാകാര്യങ്ങളില്‍ അരളിപ്പൂവിന് തല്‍കാലം വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപോര്‍ടും ഇതുവരെ കിട്ടിയിട്ടില്ല. പൂവിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപോര്‍ടുകള്‍ കിട്ടിയാലേ നടപടി എടുക്കാനാകൂ എന്നുമാണ് ബോര്‍ഡിന്റെ നിലപാട്.

24 കാരിയായ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു. അരളിപ്പൂ നുള്ളി വായിലിട്ട് ചവച്ചതിനെ തുര്‍ന്നാണ് യുവതിയുടെ മരണമെന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന.

Controversy | അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന റിപോര്‍ട് കിട്ടിയിട്ടില്ല; പൂജാകാര്യങ്ങളില്‍ തല്‍ക്കാലം വിലക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ സൂര്യ സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചതിന് കാരണം അരളിപ്പൂവാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നത്. എന്നാല്‍, ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Travancore Devaswom Board About Arali flower Issues, Thiruvananthapuram, News, Arali Flower, Controversy, Temples, Postmortem, Airport, Devaswom Board, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia