HC | ബ്രഹ്‌മപുരം തീപ്പിടുത്തം: വിശദീകരണം നല്‍കാന്‍ നഗരസഭ സെക്രടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോടതിയില്‍ ഹാജരായി

 


കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം തീപ്പിടുത്തത്തില്‍ വിശദീകരണം നല്‍കാന്‍ കൊച്ചി നഗരസഭ സെക്രടറി നേരിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഓണ്‍ലൈനിലും ഹൈകോടതിയില്‍ ഹാജരായി. ഹൈകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇരുവരും ഹാജരായത്.

HC | ബ്രഹ്‌മപുരം തീപ്പിടുത്തം: വിശദീകരണം നല്‍കാന്‍ നഗരസഭ സെക്രടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോടതിയില്‍ ഹാജരായി

രാവിലെ കേസ് പരിഗണിച്ച കോടതി തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുകയ്‌ക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. കൊച്ചി നഗരസഭ സെക്രടറി അടക്കമുള്ളവര്‍ ചൊവ്വാഴ്ച ഉച്ചക്ക് തന്നെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കൊച്ചിയില്‍ ഗ്യാസ് ചേംബറിലകപ്പെട്ട അവസ്ഥയാണെന്നും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിക്കുകയുണ്ടായി. ഓരോ ദിവസവും നിര്‍ണായകമാണെന്ന് പറഞ്ഞ കോടതി വിഷയത്തില്‍ കര്‍ശന ഇടപെടല്‍ ഉണ്ടാകുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞിരുന്നു.

ഈ മലിനീകരണം ഏത് തരത്തില്‍ നഗരത്തെ ബാധിച്ചെന്ന കൃത്യമായ വിലയിരുത്തല്‍ ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു. വിഷപ്പുക നഗരത്തില്‍ പടരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നല്‍കിയ കത്തിനെ തുടര്‍ന്ന് സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംസ്ഥാന സര്‍കാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹരജിയിലെ എതിര്‍ കക്ഷികള്‍.

Keywords:  Trapped in a gas chamber; HC on situation in Kochi, Kochi, News, High Court of Kerala, Criticism, Fire, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia