SWISS-TOWER 24/07/2023

Convention | ഗതാഗത പരിഷ്‌കരണങ്ങള്‍ അശാസ്ത്രീയം; ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കാഞ്ഞിരങ്ങാട്ട്‌ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് 20ന് തളിപ്പറമ്പില്‍ നടക്കുന്ന ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഓള്‍ കേരള മോടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞിരങ്ങാട് രാവിലെ 10 മണിക്ക് നടക്കുന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി പാലോട് രവി ഉദ്ഘാടനം ചെയ്യും.

Convention | ഗതാഗത പരിഷ്‌കരണങ്ങള്‍ അശാസ്ത്രീയം; ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കാഞ്ഞിരങ്ങാട്ട്‌  ജില്ലാ കണ്‍വെന്‍ഷന്‍ നടത്തും

സര്‍കാര്‍ ചെലവില്‍ കേരളത്തിലെ മുഴുവന്‍ താലൂകുകളിലും ഡ്രൈവിങ് ടെസ്റ്റ് മൈതാനങ്ങള്‍ അനുവദിക്കുക, ഡ്രൈവിങ് ടെസ്റ്റിന്റെയും ലേണിങ് ടെസ്റ്റിന്റെയും എണ്ണം പഴയ രീതിയില്‍ പുന:സ്ഥാപിക്കുക, മോടോര്‍ വാഹന വകുപ്പ് ഫിറ്റ്‌നെസ് അനുവദിച്ചു തന്ന വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രടറി ഇ കെ സോണി, ജില്ലാ സെക്രടറി സാരഥി സുരേന്ദ്രന്‍, ട്രഷറര്‍ വിപി പൈലി, ടി പി ബിനു എന്നിവര്‍ പങ്കെടുത്തു.

Keywords: Transport reforms unscientific: Driving school owners to hold Kanjirangad district convention, Kannur, News, Transport Reforms, Unscientific, Driving School Owners, Inauguration, Ground, Test, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia