Dance | രാധയായും ഭദ്രയായും ട്രാന്‍സ് ജെന്‍ഡേഴ്സ്; നൃത്തത്തിനൊപ്പം താളം പിടിച്ച് ആസ്വാദകര്‍
Mar 28, 2023, 23:46 IST
കണ്ണൂര്‍: (www.kvartha.com) വൃന്ദാവനത്തിലെ രാധയായും രൗദ്ര ഭാവമുള്ള ദദ്രകാളിയായും അവര്‍ നിറഞ്ഞാടി...ചടുല നൃത്തത്തിനൊപ്പം പയ്യാമ്പലത്തെ കടല്‍ കാറ്റ് പോലും താളം പിടിച്ചു...ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയില്‍ എത്തിക്കാന്‍ ജില്ലാ പഞ്ചായതും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് ആരംഭിച്ച 'ഭദ്ര' ട്രാന്‍സ് ജെന്‍ഡേഴ്സ് നൃത്ത സംഘത്തിന്റെ അരങ്ങേറ്റ വേദിയാണ് ജില്ലയിലെ കലാ സംസ്‌കാരിക മണ്ഡലത്തില്‍ പുതുചരിത്രം കുറിച്ചത്.
2021-22, 2022- 23 എന്നീ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പെടുത്തി ജില്ലാ പഞ്ചായത് സംഘത്തിനായി രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നൃത്തത്തിന് ആവശ്യമായ വസ്ത്രവും മേകപ് സാധനങ്ങളും വാങ്ങിയതിനൊപ്പം പരിശീലനവും പൂര്‍ത്തിയാക്കി.
കാഞ്ചി ബാവ, റീമ, കാവ്യ ബിജു, എമി ഷിറോണ്‍, ശ്യാമിലി ശ്രീജിത് തുടങ്ങി 13 പേരാണ് സംഘത്തിലുള്ളത്. കൂത്തുപറമ്പ് സ്വദേശികളായ സൂരജ്, അസ്നേഷ് എന്നിവരാണ് പരിശീലകര്‍. സംഘം ഇനി മറ്റ് വേദികളിലും നൃത്തവുമായി ദൃശ്യ വിസ്മയം തീര്‍ക്കും. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത് ട്രാന്‍സ് നൃത്ത സംഘം രൂപീകരിക്കുന്നത്.
ട്രാന്‍സ് ജെന്‍ഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. നേരത്തെ ജില്ലയിലെ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിക്ക് ജില്ലാ പഞ്ചായതിന്റെ സഹായത്തോടെ വീട് നിര്‍മിച്ച് നല്‍കിയിരുന്നു.
പയ്യാമ്പലം ബീച് ഓപണ്‍ സ്റ്റേജില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. നൃത്ത ഇവര്‍ക്ക് വരുമാന മാര്‍ഗമായി മാറുമെന്നും അതിലൂടെ ജീവിത ചിലവ് കണ്ടെത്താനാകുമെന്നും പി പി ദിവ്യ പ്രത്യാശിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: News, Kerala, Kannur, Top-Headlines, Dance, Programme, Transgenders dance held at Kannur. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.