SWISS-TOWER 24/07/2023

Transfer | 'കള്ളക്കേസിൽ കുടുക്കി'; മർദിച്ചെന്നും പരാതി; എസ്ഐക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

 


ADVERTISEMENT

കട്ടപ്പന: (KVARTHA) യുവാക്കളെ കള്ള കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലുണ്ടായതിനു പിന്നാലെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്കും സി.പി.ഒയ്ക്കുമെതിരെ നടപടി. പ്രിൻസിപ്പൽ എസ്.ഐ സുമേഖ് ജെയിംസ്, സി.പി.ഒ മനു ജോസ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇരട്ടയാറിൽ നടന്ന വാഹന പരിശോധനക്കിടെ യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
Aster mims 04/11/2022

Transfer | 'കള്ളക്കേസിൽ കുടുക്കി'; മർദിച്ചെന്നും പരാതി; എസ്ഐക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

സുനേഖിനെ ജില്ലാ പൊലീസ് ആസ്‌ഥാനത്തേയ്ക്കും മനുവിനെ എ.ആർ ക്യാമ്പിലേയ്ക്കുമാണ് സ്ഥലംമാറ്റിയത്. സംഭവം കള്ളക്കേസാണെന്ന് ആരോപിച്ച് കസ്‌റ്റഡിയലെടുത്ത യുവാവിന്റെ വീട്ടുകാർ മനുഷ്യാവകാശ കമ്മീഷനും സംസ്‌ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഏപ്രിൽ 25നാണ് വിവാദ സംഭവം ഉണ്ടായത്. ഇരട്ടയാറിൽ നടന്ന വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്‌റ്റേഷനിലെ സി.പി.ഒ. മനു പി. ജോസിന് പരിക്കേറ്റിരുന്നു.

പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളും പുളിയൻമല സ്വദേശി ആസിഫ് (18) എന്ന യുവാവും ചേർന്ന് വാഹനമിടിപ്പിച്ച് പരുക്കേൽപ്പിച്ചെന്ന പേരിലാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത യുവാക്കളെ പൊലീസ് വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും സംഭവത്തിനുശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തതെന്നും യുവാവിൻ്റെ വീട്ടുകാർ പറയുന്നു.

യുവാവിന് പൊലീസ് ‌ സ്റ്റേഷനിൽവെച്ച് മർദനമേറ്റതായി പരാതിയും നൽകി. തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഇരുവരെയും സ്‌ഥലം മാറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്‌ഥനെ ബൈക്കിടിപ്പിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനും നൽകിയിട്ടുണ്ട്. മർദനമേറ്റെന്ന പരാതിയി വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡി.വൈ.എസ്.പി അറിയിച്ചു.

Keywords: News, Malalam News, Crime, Idukki, Police, Kattappana, Idukkai Police Station, Transfer to SI and CPO
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia