രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ടെലിഫോണ്‍ സന്ദേശത്തിലൂടെ സ്ഥലം മാറ്റി
Jul 21, 2012, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍കുമാറിനേയും കാസര്‍കോട് സി ഐ ബാബു പെരിങ്ങോത്തിനെയും വീണ്ടും പരസ്പരം മാറ്റി. ജില്ലയിലെ മികച്ച പോലീസുദ്യോഗസ്ഥരെന്ന് പേര് കേട്ട രണ്ട് പേരെയും രണ്ടാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പന്തുതട്ടിക്കളിച്ചത്.
രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം കാസര്‍കോട്ട് നിന്ന് ബാബു പെരിങ്ങോത്തിനെ നീലേശ്വരത്തേക്ക് തട്ടിയത് ഇക്കഴിഞ്ഞ 10-ാം തീയതിയാണ്. നീലേശ്വരത്ത് നിന്ന് സുനില്‍ കുമാറിനെ കാസര്‍കോട്ട് പകരം നിയമിക്കുകയും ചെയ്തു. കാസര്‍കോട്ട് ഗവ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ് ചുമത്തിയതടക്കം ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നുവരികയും, ഒടുവില്‍ ലീഗ് നേതൃത്വം ഇടപെട്ട് ബാബു പെരിങ്ങോത്തിനെ സ്ഥലം മാറ്റണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
കാസര്‍കോട് സി ഐക്കെതിരെയുള്ള നടപടിയുടെ പേരില്‍ സി കെ സുനില്കുമാറിനെപോലെ കുറ്റാന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെ ബലിയാടാക്കരുതെന്ന് അന്ന് തന്നെ കോണ്‍ഗ്രസിലേയും പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലേയും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രനും നിലപാടെടുത്തതോടെ, ഉത്തരവ് മരവിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.
ഇതിനിടെ ലീഗ് നേതൃത്വവും സി.ഐ യും തമ്മിലുണ്ടായ അസ്വാരസ്യം പറഞ്ഞുതീര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായ പഴയ ഉത്തരവ് പുനഃസ്ഥാപിച്ച് കൊണ്ട് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്ന് ഇരുവര്‍ക്കും ടെലിഫോണില്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു.
സുനില്‍കുമാര്‍ കാസര്‍കോട്ടും ബാബു പെരിങ്ങോത്ത് നീലേശ്വരത്തും അടിയന്തിരമായും ചുമതല ഏല്‍ക്കണമെന്നാണ് വെള്ളിയാഴ്ച വൈകിട്ട് വന്ന അടിയന്തര സന്ദേശം. ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന് കഴിഞ്ഞ 3 ദിവസം കാസര്‍കോട് ജില്ലയിലുണ്ടായിരുന്നു. എഡിജിപി ജില്ല വിട്ടതിന്റെ പിറകെയാണ് സി ഐ മാര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചത്.
ഇതിനിടെ സി കെ സുനില്‍ കുമാറിനെതിരെയുള്ള നടപടിക്ക് പിന്നില്‍ പോലീസ് അസോസിയേഷനിലെ ഒരു വിഭാഗം നടത്തുന്ന കരുനീക്കമാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്.
വഴിവിട്ട കാര്യങ്ങള്‍ക്കൊന്നും കൂട്ടുനില്‍ക്കാത്ത ഓഫീസര്‍ എന്ന നിലയില്‍ സുനില്‍കുമാറിനോട് സേനയില്‍ തന്നെ ചിലര്‍ക്കുള്ള പ്രതികാരമനോഭാവം സ്ഥലം മാറ്റ പന്തുകളിക്ക് പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്.
രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം കാസര്‍കോട്ട് നിന്ന് ബാബു പെരിങ്ങോത്തിനെ നീലേശ്വരത്തേക്ക് തട്ടിയത് ഇക്കഴിഞ്ഞ 10-ാം തീയതിയാണ്. നീലേശ്വരത്ത് നിന്ന് സുനില്‍ കുമാറിനെ കാസര്‍കോട്ട് പകരം നിയമിക്കുകയും ചെയ്തു. കാസര്‍കോട്ട് ഗവ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ് ചുമത്തിയതടക്കം ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നുവരികയും, ഒടുവില്‍ ലീഗ് നേതൃത്വം ഇടപെട്ട് ബാബു പെരിങ്ങോത്തിനെ സ്ഥലം മാറ്റണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
![]() |
| Babu Perigeyath |
കാസര്‍കോട് സി ഐക്കെതിരെയുള്ള നടപടിയുടെ പേരില്‍ സി കെ സുനില്കുമാറിനെപോലെ കുറ്റാന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെ ബലിയാടാക്കരുതെന്ന് അന്ന് തന്നെ കോണ്‍ഗ്രസിലേയും പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലേയും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രനും നിലപാടെടുത്തതോടെ, ഉത്തരവ് മരവിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.
![]() |
| Sunil Kumar |
സുനില്‍കുമാര്‍ കാസര്‍കോട്ടും ബാബു പെരിങ്ങോത്ത് നീലേശ്വരത്തും അടിയന്തിരമായും ചുമതല ഏല്‍ക്കണമെന്നാണ് വെള്ളിയാഴ്ച വൈകിട്ട് വന്ന അടിയന്തര സന്ദേശം. ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന് കഴിഞ്ഞ 3 ദിവസം കാസര്‍കോട് ജില്ലയിലുണ്ടായിരുന്നു. എഡിജിപി ജില്ല വിട്ടതിന്റെ പിറകെയാണ് സി ഐ മാര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചത്.
ഇതിനിടെ സി കെ സുനില്‍ കുമാറിനെതിരെയുള്ള നടപടിക്ക് പിന്നില്‍ പോലീസ് അസോസിയേഷനിലെ ഒരു വിഭാഗം നടത്തുന്ന കരുനീക്കമാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്.
വഴിവിട്ട കാര്യങ്ങള്‍ക്കൊന്നും കൂട്ടുനില്‍ക്കാത്ത ഓഫീസര്‍ എന്ന നിലയില്‍ സുനില്‍കുമാറിനോട് സേനയില്‍ തന്നെ ചിലര്‍ക്കുള്ള പ്രതികാരമനോഭാവം സ്ഥലം മാറ്റ പന്തുകളിക്ക് പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്.
Keywords: Kasaragod, Police, Transfer, Kerala, Sunil Kumar, Babu Perigeyath, CI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.