രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ടെലിഫോണ്‍ സന്ദേശത്തിലൂടെ സ്ഥലം മാറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍­കോ­ട്: നീ­ലേ­ശ്വ­രം സര്‍­ക്കിള്‍ ഇന്‍­സ്‌­പെ­ക്­ടര്‍ സി കെ സു­നില്‍­കു­മാ­റി­നേ­യും കാ­സര്‍­കോ­ട് സി ഐ ബാ­ബു പെ­രി­ങ്ങോ­ത്തി­നെ­യും വീ­ണ്ടും പ­ര­സ്­പ­രം മാ­റ്റി. ജി­ല്ല­യി­ലെ മി­ക­ച്ച പോ­ലീ­സു­ദ്യോ­ഗ­സ്ഥ­രെ­ന്ന് പേ­ര് കേ­ട്ട ര­ണ്ട് പേ­രെ­യും ര­ണ്ടാ­ഴ്­ച­ക്കു­ള്ളില്‍ ഇ­ത് ര­ണ്ടാം ത­വ­ണ­യാ­ണ് സം­സ്ഥാ­ന ആ­ഭ്യ­ന്ത­ര വ­കു­പ്പ് പ­ന്തു­ത­ട്ടി­ക്ക­ളി­ച്ച­ത്.

രാ­ഷ്ട്രീ­യ­ സ­മ്മര്‍­ദ്ദം മൂലം ­കാസര്‍­കോ­ട്ട് നി­ന്ന് ബാ­ബു പെ­രി­ങ്ങോ­ത്തി­നെ നീ­ലേ­ശ്വ­ര­ത്തേ­ക്ക് ത­ട്ടി­യ­ത് ഇ­ക്ക­ഴി­ഞ്ഞ 10-ാം തീ­യ­തി­യാ­ണ്. നീ­ലേ­ശ്വ­ര­ത്ത് നി­ന്ന് സു­നില്‍ കു­മാ­റി­നെ കാ­സര്‍­കോ­ട്ട് പ­ക­രം നി­യ­മി­ക്കു­ക­യും ചെ­യ്­തു. കാ­സര്‍­കോ­ട്ട് ഗ­വ കോ­ളേ­ജി­ലെ സം­ഘര്‍­ഷ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് എം എ­സ് എ­ഫ് പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ ജാ­മ്യ­മി­ല്ലാ കേ­സ് ചു­മ­ത്തി­യ­ത­ട­ക്കം ലീ­ഗ് കേ­ന്ദ്ര­ങ്ങ­ളില്‍ നി­ന്ന് ഒ­ട്ടേ­റെ പ­രാ­തി­കള്‍ ഉ­യര്‍­ന്നു­വ­രി­ക­യും, ഒ­ടു­വില്‍ ലീ­ഗ് നേ­തൃത്വം ഇ­ട­പെട്ട് ബാ­ബു പെ­രി­ങ്ങോ­ത്തി­നെ സ്ഥ­ലം മാ­റ്റ­ണ­മെ­ന്ന് ആ­ഭ്യ­ന്ത­ര മ­ന്ത്രി­യോ­ട് ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു.
രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ടെലിഫോണ്‍ സന്ദേശത്തിലൂടെ സ്ഥലം മാറ്റി
Babu Perigeyath

കാ­സര്‍­കോ­ട് സി ഐ­ക്കെ­തി­രെ­യു­ള്ള ന­ട­പ­ടി­യു­ടെ പേ­രില്‍ സി കെ സു­നില്‍­കു­മാ­റി­നെ­പോ­ലെ കു­റ്റാ­ന്വേ­ഷ­ണ­ത്തില്‍ മി­ക­വ് പു­ലര്‍­ത്തു­ന്ന ഉ­ദ്യോ­ഗ­സ്ഥ­നെ ബ­ലി­യാ­ടാ­ക്ക­രു­തെ­ന്ന് അ­ന്ന് ത­ന്നെ കോണ്‍­ഗ്ര­സി­ലേ­യും പോ­ലീ­സ് ഓ­ഫീ­സേ­ഴ്‌­സ് അ­സോ­സി­യേ­ഷ­നി­ലേ­യും നേ­താ­ക്കള്‍ ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. സ്ഥ­ലം മാ­റ്റ­ത്തി­നെ­തി­രെ ജി­ല്ലാ പോ­ലീ­സ് സൂ­പ്ര­ണ്ട് എ­സ് സു­രേ­ന്ദ്ര­നും നി­ല­പാ­ടെ­ടു­ത്ത­തോ­ടെ, ഉ­ത്ത­ര­വ് മ­ര­വി­പ്പി­ച്ച­താ­യി ആ­ഭ്യ­ന്ത­ര മ­ന്ത്രാ­ല­യം അ­റി­യി­ക്കു­ക­യും ചെ­യ്തു.­­
രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ടെലിഫോണ്‍ സന്ദേശത്തിലൂടെ സ്ഥലം മാറ്റി
Sunil Kumar
ഇ­തി­നി­ടെ ലീ­ഗ് നേ­തൃ­ത്വവും സി.ഐ യും ത­മ്മി­ലു­ണ്ടാ­യ അ­സ്വാ­ര­സ്യം പ­റ­ഞ്ഞു­തീര്‍­ക്കു­ക­യും ചെ­യ്­തി­രുന്നു. ഇ­തി­നി­ടെ തീര്‍­ത്തും അ­പ്ര­തീ­ക്ഷി­ത­മാ­യ പ­ഴ­യ ഉ­ത്ത­ര­വ് പു­നഃ­സ്ഥാ­പി­ച്ച് കൊ­ണ്ട് വെ­ള്ളി­യാഴ്ച വൈ­കി­ട്ട് 6 മ­ണി­ക്ക് സം­സ്ഥാ­ന പോ­ലീ­സ് ആ­സ്ഥാ­ന­ത്ത് നി­ന്ന് ഇ­രു­വര്‍­ക്കും ടെ­ലി­ഫോ­ണില്‍ നിര്‍­ദ്ദേ­ശം ല­ഭി­ക്കു­ക­യാ­യി­രു­ന്നു.

സു­നില്‍കു­മാര്‍ കാ­സര്‍­കോ­ട്ടും ബാ­ബു പെ­രി­ങ്ങോ­ത്ത് നീ­ലേ­ശ്വ­ര­ത്തും അ­ടി­യ­ന്തി­ര­മാ­യും ചു­മ­ത­ല ഏല്‍­ക്ക­ണ­മെ­ന്നാ­ണ് വെ­ള്ളി­യാഴ്ച വൈ­കി­ട്ട് വ­ന്ന അ­ടിയ­ന്തര സ­ന്ദേ­ശം. ഉ­ത്ത­ര­മേ­ഖ­ല എ­ഡി­ജി­പി രാ­ജേ­ഷ് ദി­വാന്‍ ക­ഴി­ഞ്ഞ 3 ദി­വ­സം കാ­സര്‍­കോ­ട് ജി­ല്ല­യി­ലു­ണ്ടാ­യി­രു­ന്നു. എ­ഡി­ജി­പി ജി­ല്ല വി­ട്ട­തി­ന്റെ പി­റ­കെ­യാ­ണ് സി ഐ മാര്‍­ക്ക് സ്ഥ­ല­മാ­റ്റ ഉ­ത്ത­ര­വ് ല­ഭി­ച്ച­ത്.

ഇ­തി­നി­ടെ സി കെ സു­നില്‍ കു­മാ­റി­നെ­തി­രെ­യു­ള്ള ന­ട­പ­ടി­ക്ക് പി­ന്നില്‍ പോ­ലീ­സ് അ­സോ­സി­യേ­ഷ­നി­ലെ ഒ­രു വി­ഭാ­ഗം ന­ട­ത്തു­ന്ന ക­രു­നീ­ക്ക­മാ­ണ് ന­ട­പ­ടി­ക്ക് പി­ന്നി­ലെ­ന്നും ആ­രോ­പ­ണ­മു­ണ്ട്.­­
വ­ഴി­വി­ട്ട കാ­ര്യ­ങ്ങള്‍­ക്കൊ­ന്നും കൂ­ട്ടു­നില്‍­ക്കാ­ത്ത ഓ­ഫീ­സര്‍ എ­ന്ന നി­ല­യില്‍ സു­നില്‍­കു­മാ­റി­നോ­ട് സേ­ന­യില്‍ ത­ന്നെ ചി­ലര്‍­ക്കു­ള്ള പ്ര­തി­കാ­ര­മ­നോ­ഭാ­വം സ്ഥ­ലം മാ­റ്റ പ­ന്തു­ക­ളി­ക്ക് പി­ന്നി­ലു­ണ്ടെ­ന്നാ­ണ് പ­റ­യ­പ്പെ­ടു­ന്ന­ത്.

Keywords: Kasaragod, Police, Transfer, Kerala, Sunil Kumar, Babu Perigeyath, CI   
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia