EP Jayarajan | ട്രെയിനിലെ തീവെയ്പ്പ്: ആസൂത്രിതമായ ഭീകര പ്രവര്‍ത്തനമെന്ന് ഇപി ജയരാജന്‍
Apr 3, 2023, 22:23 IST
കണ്ണൂര്‍: (www.kvartha.com) എലത്തൂരില്‍ നടന്ന ട്രെയിനിലെ തീവെയ്പ്പു സംഭവത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് ഉള്‍പെടെയുളള മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് സിപിഎം കേന്ദ്രകമിറ്റിയംഗം ഇപി ജയരാജന്‍.
കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസിന് തീവെച്ചത് ആസൂത്രിമായ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ ആരോപിച്ചു.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തെ ആകെ ഞെട്ടിച്ച സംഭവമാണ് ട്രെയിനിലെ തീവയ്പ്പിനിടെ മൂന്നു പേര്‍ മരിച്ചത്. പ്രഥമദൃഷ്ട്യാ തന്നെ ഇതു ഭീകരപ്രവര്‍ത്തനമാണെന്ന് തെളിഞ്ഞിരിക്കയാണ്. ട്രെയിനിനു തീവയ്ക്കുകയെന്നത് ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാരംഗങ്ങളിലും ഭീകരപ്രവര്‍ത്തനവും ഭീകരവാദികളും പിടിമുറുക്കുകയാണ്. ഇതിനെതിരെ പൊലീസിനൊപ്പം ജനങ്ങളും ജാഗ്രത പാലിക്കണം. ഇതിന്റെ വേരുകള്‍ എവിടെവരെ വളര്‍ന്നിട്ടുണ്ടെന്ന കാര്യം പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുളളൂ. കേരളത്തില്‍ ഇങ്ങനെ ചെയ്യേണ്ട ഒരുകാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മതശത്രുതയില്ലാത്ത മതസൗഹാര്‍ദം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്‍ഡ്യയിലെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയുളള സാഹചര്യം നിലനില്‍ക്കുന്നില്ല. ഗവര്‍മെന്റ് അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു കുറ്റവാളിയെ കണ്ടെത്താനുളള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഭീകര പ്രവര്‍ത്തനം നമ്മുടെ സാമൂഹിക വ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മളാരും പ്രതീക്ഷിക്കുന്നതു പോലെയല്ല കാര്യങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്താനുളള ഗൂഢശ്രമമാണ് നടത്തുന്നത്. ഇതിനെതിരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഉള്‍പെടെയുളള സര്‍കാര്‍ സംവിധാനങ്ങളെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ജാഗ്രത വേണമെന്നും ഇപി ജയരാജന്‍ അഭ്യര്‍ഥിച്ചു.
Keywords: Train Tragedy | EP Jayarajan calls it a planned act of terrorism, Kannur, Accident, Allegation, Terrorism, Police, Probe, Kerala.
കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസിന് തീവെച്ചത് ആസൂത്രിമായ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ ആരോപിച്ചു.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തെ ആകെ ഞെട്ടിച്ച സംഭവമാണ് ട്രെയിനിലെ തീവയ്പ്പിനിടെ മൂന്നു പേര്‍ മരിച്ചത്. പ്രഥമദൃഷ്ട്യാ തന്നെ ഇതു ഭീകരപ്രവര്‍ത്തനമാണെന്ന് തെളിഞ്ഞിരിക്കയാണ്. ട്രെയിനിനു തീവയ്ക്കുകയെന്നത് ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാരംഗങ്ങളിലും ഭീകരപ്രവര്‍ത്തനവും ഭീകരവാദികളും പിടിമുറുക്കുകയാണ്. ഇതിനെതിരെ പൊലീസിനൊപ്പം ജനങ്ങളും ജാഗ്രത പാലിക്കണം. ഇതിന്റെ വേരുകള്‍ എവിടെവരെ വളര്‍ന്നിട്ടുണ്ടെന്ന കാര്യം പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുളളൂ. കേരളത്തില്‍ ഇങ്ങനെ ചെയ്യേണ്ട ഒരുകാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മളാരും പ്രതീക്ഷിക്കുന്നതു പോലെയല്ല കാര്യങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്താനുളള ഗൂഢശ്രമമാണ് നടത്തുന്നത്. ഇതിനെതിരെ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഉള്‍പെടെയുളള സര്‍കാര്‍ സംവിധാനങ്ങളെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ജാഗ്രത വേണമെന്നും ഇപി ജയരാജന്‍ അഭ്യര്‍ഥിച്ചു.
Keywords: Train Tragedy | EP Jayarajan calls it a planned act of terrorism, Kannur, Accident, Allegation, Terrorism, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.