Custody | ട്രെയിന്‍ തീവയ്പ്പ് കേസ്: ഇതര സംസ്ഥാനക്കാരനായ ഒരാള്‍ കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ്
Jun 1, 2023, 16:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരനായ ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മുന്‍പ് സ്റ്റേഷന് പരിസരത്ത് തീയിട്ടതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ വിരലടയാളവും പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് വ്യാഴാഴ്ച പുലര്‍ചെ ഒന്നരയോടെ കത്തിനശിച്ചത്. യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട് ചെയ്തിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടം നടന്ന ബോഗിയുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തനിലയിലായിരുന്നു.
Keywords: Train set on fire in Kannur railway station; One in police custody, Kannur, News, CCTV, Police, Custody, Finger Print, Railway station, Migrant, Kerala.
Keywords: Train set on fire in Kannur railway station; One in police custody, Kannur, News, CCTV, Police, Custody, Finger Print, Railway station, Migrant, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

