Alert | ട്രാക്കിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി അധികൃതര്‍; അറിയാം വിശദമായി


ഒരു ട്രെയിന്‍ റദ്ദാക്കുകയും, ഒരെണ്ണം വൈകിപ്പിക്കുകയും ചെയ്തു
പാലക്കാട്: (KVARTHA) ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്കിന്റെ അറ്റകുറ്റപണികള്‍ (Track Maintenance) നടത്തുന്നതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകളില്‍ (Train Service) മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ (Railway Officers) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിന്റെ പല ഭാഗങ്ങളും തകര്‍ന്നതിനാലാണ് ഈ പുനര്‍നിര്‍മ്മാണം ആവശ്യമായി വന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ ട്രെയിനില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പകരമായി മറ്റ് ട്രെയിന്‍ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്.
ട്രെയിന്‍ സര്‍വീസുകളിലെ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് (Passengers) അസൗകര്യമുണ്ടാക്കുമെന്നതിനാല്‍ അവരുടെ സുഖകരമായ യാത്രയ്ക്ക് വേണ്ടുന്ന പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ തീയതികളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം.
ട്രെയിന്‍ റദ്ദാക്കല്‍
റദ്ദാക്കല്‍: 04/08/2024 ന് ശ്രീനഗര്‍ ജംഗ്ഷനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 06455 നമ്പര്‍ ശ്രീനഗര്‍ ജംഗ്ഷന്‍ - കോഴിക്കോട് യാത്രാ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നു.
വൈകിപ്പിക്കല്‍: 06/08/2024 തീയതി മംഗലാപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 22638 നമ്പര്‍ മംഗലാപുരം സെന്‍ട്രല്‍ - ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ 30 മിനിറ്റ് വൈകിപ്പിക്കും.