കോഴിക്കോട് - ഷൊര്‍ണ്ണൂര്‍ പാത അടഞ്ഞുതന്നെ; അഞ്ചാം ദിവസവും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു, ഫറോക്ക് പാലത്തില്‍ ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു, പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച തന്നെ തുറന്നേക്കും
Aug 12, 2019, 10:20 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.08.2019) കോഴിക്കോട് - ഷൊര്‍ണ്ണൂര്‍ പാത അടഞ്ഞുതന്നെ. തുടര്‍ച്ചയായി അഞ്ചാം ദിവസവും ട്രെയിന്‍ ഗതാഗതം മുടങ്ങി കിടക്കുകയാണ്. ഫറോക്ക് പാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി പരിശോധന നടത്താന്‍ കഴിയാത്തതാണ് ഗതാഗതം സ്തംഭിക്കാന്‍ പ്രധാന കാരണം. കനത്ത മഴയില്‍ ചാലിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഫറോക്ക് മേല്‍പ്പാലത്തിന്റെ ഡെയ്ഞ്ചര്‍ സോണിന് മുകളില്‍ വെള്ളമെത്തിയിരുന്നു. ഇത് കൂടാതെ ഷൊര്‍ണ്ണൂരിനടുത്ത് കാരക്കാട് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തതോടെയാണ് ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായത്.
ഫറോക്ക് പാലത്തില്‍ ശുചീകരണ പ്രവൃത്തിയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഫറോക്കില്‍ പരിശോധന നടത്തുന്നുണ്ട്. പാലം ഗതാഗതയോഗ്യമാണെന്ന റിപ്പോര്‍ട്ട് നല്‍കിയാല്‍ കോഴിക്കോട് നിന്നും തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കാനാവും.
മംഗാലപുരം ഭാഗത്തേക്കുള്ള തീവണ്ടികള്‍ ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. മംഗലാപുരത്ത് നിന്നും കോഴിക്കോട് വരെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്. ഷൊര്‍ണ്ണൂര്‍പാലക്കാട് തീവണ്ടിപാത ഞായറാഴ്ച തുറന്നിരുന്നു. ഇതോടെ തമിഴ്‌നാട് വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിതുടങ്ങിയിട്ടുണ്ട്. ഫറോക്ക് പാലം കൂടി തുറന്നു കൊടുത്താല്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Train, Flood, Thiruvananthapuram, Kozhikode, Mangalore, Train services disorder due to heavy rain in kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.