ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കൊള്ള; ഡയമണ്ടും സ്വര്‍ണാഭരണങ്ങളും അടക്കം 60 ലക്ഷത്തിലധികം കവര്‍ന്നു

 



കണ്ണൂര്‍: (www.kvartha.com 08.02.2020) ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളിലുമായി 60 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന് ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് അടക്കം മോഷണം പോയി.

ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കൊള്ള; ഡയമണ്ടും സ്വര്‍ണാഭരണങ്ങളും അടക്കം 60 ലക്ഷത്തിലധികം കവര്‍ന്നു

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ നിന്ന് കാഞ്ഞങ്ങാട് സ്വദേശികളുടെ 10 പവന്‍ കവര്‍ന്നു. വടകരയില്‍ എത്തിയപ്പോഴാണ് മലബാര്‍ എക്‌സ്പ്രസില്‍ മോഷണം നടന്നത്. തീരൂരില്‍ എത്തിയപ്പോഴാണ് ചെന്നൈ-മംഗളൂരു എക്‌സ്പ്രസില്‍ മോഷണം നടന്നത്.

ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. രണ്ടു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോ എന്ന കാര്യത്തില്‍ പോലീസില്‍ സംശയങ്ങളുണ്ട്.

ഏറ്റവും വലിയ കവര്‍ച്ച സംഭവിച്ചത് ചെന്നൈ സൂപ്പര്‍ഫാസ്റ്റിലാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

എ സി കംപാര്‍ട്ട്മെന്റിലായിരുന്നു പൊന്നിമാരന്‍ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. ഇയാള്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പോലീസ് തുടങ്ങിക്കഴിഞ്ഞു.

മലബാര്‍ എക്സപ്രസില്‍ കവര്‍ച്ചക്കിരയായത് കാഞ്ഞങ്ങാട് സ്വദേശികളാണ്. സിംഗപ്പൂരില്‍ നിന്നും എത്തിയ ഇവര്‍ അങ്കമാലിയില്‍ വെച്ചാണ് ട്രെയിനില്‍ കയറിയത്. ഇവരുടെ ഒ ൻപ തര പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. റെയില്‍വേ പൊലീസ് ട്രെയിനില്‍ കാഞ്ഞങ്ങാട് സ്വദേശികള്‍ക്കൊപ്പം യാത്രചെയ്ത് മൊഴി എടുത്തു. ഇവരുടെ പരാതി കണ്ണൂര്‍ സ്റ്റേഷനിലും സ്വീകരിച്ചിട്ടുണ്ട്. ഈ പരാതിയും പരാതിക്കാരുടെ മൊഴിയും കോഴിക്കോട് റെയില്‍വേ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറും. തുടര്‍ന്ന് കോഴിക്കോട് കേസ് രജിസ്റ്റര്‍ ചെയ്യും. ചെന്നൈ സ്വദേശിയുടെ കേസും കോഴിക്കോട് തന്നെയാകും രജിസ്റ്റര്‍ ചെയ്യുക.

കേരളത്തില്‍ ഓടുന്ന രണ്ടുട്രെയിനുകളില്‍ ഉണ്ടായ മോഷണം വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് പരിശോധിച്ചുവരുന്നുണ്ട്. പാലക്കാട് റെയില്‍ ഡിവിഷന്റെ കീഴിലുള്ള റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച്‌ രണ്ടുകേസുകളും ഒന്നിച്ച്‌ അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ആസൂത്രിതമായ മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വര്‍ണവും ഉണ്ടെന്നറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു.

Keywords:  News, Kerala, Kannur, Train, Theft, Robbery, Gold, Diamonds, Train Robbery: 40 Lakh Worth Gold was Stolen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia