ADVERTISEMENT
വടക്കാഞ്ചേരി: സഹോദരിമാര്‍ ട്രെയിനിടിച്ചു മരിച്ചു. സ്‌കൂള്‍ യൂണിഫോം തുന്നാന്‍ കൊടുത്തു മടങ്ങും വഴി ഉമര്‍-ആഇശാബി ദമ്പതികളൂടെ മക്കളായ റംസിയ (13), റജ്‌ന (10) എന്നിവരാണ് ട്രെയിനിടിച്ച് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെറുതുരുത്തി വെട്ടിക്കാട്ടിരിയില്‍ ഇടുങ്ങിയ സ്ഥലത്ത് പാളത്തിനരികിലൂടെ നടക്കുമ്പോള്‍ കൊച്ചുവേളിപോര്‍ബന്തര്‍ എക്‌സ്പ്രസ് തട്ടിയാണ് മരണം.
പാളത്തിനരുകില്‍ കുഴിയുള്ള ഭാഗം മറികടന്ന് മാറിനില്‍ക്കാനായിരുന്നു കുട്ടികളുടെ ശ്രമം. എന്നാല്‍ കുട്ടികള്‍ പ്രതീക്ഷിച്ചതിനു മുന്‍പേ ഓടിയെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ട്രെയിന്‍ വരുന്നുണ്ടെന്ന് സമീപത്തെ വീട്ടിലെ സ്ത്രീ വിളിച്ചുപറഞ്ഞെങ്കിലും ഒഴിഞ്ഞുമാറാന്‍ സ്ഥല മില്ലാതിരുന്നതിനാല്‍ കുട്ടികള്‍ പരിഭ്രമിച്ച് പാളത്തിലൂടെ ഓടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചെറുതുരുത്തി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ് ഇരുവരും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഖബറടക്കും.
Keywords: School, Train, Class, Uniform, Police, Death, Sisters, Girl, Kochuveli, Students, Accident, Accident, Malayalam News, Kerala Vartha, Train hits: Sisters die

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.