Train | കർണാടകയിൽ മണ്ണിടിച്ചിൽ: ബെംഗ്ളുറു-മംഗ്ളുറു റൂട്ടില്‍ 2 ദിവസത്തേക്ക് നിരവധി ട്രെയിനുകൾ റദ്ദാക്കി; അറിയാം
ഓഗസ്റ്റ് 12, 13 തീയതികളിൽ കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസും സർവീസ് നടത്തില്ല
പാലക്കാട്: (KVARTHA) കര്‍ണാടക ഹാസനിലെ സകലേഷ് പുര-ബല്ലുപേട്ട് സ്റ്റേഷനുകൾക്ക് ഇടയിലുണ്ടായ
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബെംഗ്ളുറു-മംഗ്ളുറു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
* ഓഗസ്റ്റ് 13, 14 തീയതികളിൽ മംഗ്ളുറു സെൻട്രൽ നിന്നും പുറപ്പെടുന്ന 07378 നമ്പർ മംഗ്ളുറു സെൻട്രൽ-വിജയപുര സ്പെഷൽ എക്സ്പ്രസ്
* ഓഗസ്റ്റ് 12, 13 തീയതികളിൽ ബെംഗളൂരു കെഎസ്ആർ നിന്നും പുറപ്പെടുന്ന 16595 നമ്പർ കെഎസ്ആർ ബെംഗളൂരു-കർവാർ എക്സ്പ്രസ്
* ഓഗസ്റ്റ് 13ന് കർവാറിൽ നിന്നും പുറപ്പെടുന്ന 16596 നമ്പർ കർവാർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്
* ഓഗസ്റ്റ് 12, 13 തീയതികളിൽ എസ്എംവിബി ബെംഗളൂരിൽ നിന്നും പുറപ്പെടുന്ന 16585 നമ്പർ എസ്എംവിബി ബെംഗളൂരു-മുറുഡേശ്വർ എക്സ്പ്രസ്
* ഓഗസ്റ്റ് 12, 13 തീയതികളിൽ മുറുഡേശ്വറിൽ നിന്നും പുറപ്പെടുന്ന 16586 നമ്പർ മുറുഡേശ്വർ-എസ്എംവിബി ബെംഗളൂരു എക്സ്പ്രസ്
* ഓഗസ്റ്റ് 12, 13 തീയതികളിൽ വിജയപുരത്ത് നിന്നും പുറപ്പെടുന്ന 07377 നമ്പർ വിജയപുര-മംഗ്ളുറു സെൻട്രൽ സ്പെഷൽ എക്സ്പ്രസ്
* ഓഗസ്റ്റ് 13ന് കർവാറിൽ നിന്നും പുറപ്പെടുന്ന 16516 നമ്പർ കർവാർ-യശ്വന്ത്പുർ ജംഗ്ഷൻ എക്സ്പ്രസ്
* ഓഗസ്റ്റ് 13ന് യശ്വന്ത്പുർ ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന 16575 നമ്പർ യശ്വന്ത്പുർ ജംഗ്ഷൻ-കർവാർ എക്സ്പ്രസ്
* ഓഗസ്റ്റ് 12, 13 തീയതികളിൽ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന 16512 നമ്പർ കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്
* ഓഗസ്റ്റ് 12, 13 തീയതികളിൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന 16512 നമ്പർ കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്