Accident | ജീവിച്ച് തുടങ്ങും മുമ്പ് മരണം തട്ടിയെടുത്തു; മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് വരുംവഴി ദുരന്തം; കണ്ണീരിലാഴ്ത്തി നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും മരണം 

 
Tragic Accident: Newlywed Couple and Their Fathers Die in Malaysia Honeymoon Return Crash
Tragic Accident: Newlywed Couple and Their Fathers Die in Malaysia Honeymoon Return Crash

Photo Credit: Facebook/ K U Jenish Kumar

● മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഈ ദുരന്തം സംഭവിച്ചത്. 
● മൂന്ന് പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 
● ഉറക്കം തൂങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പത്തനംതിട്ട: (KVARTHA) പുതുജീവിതത്തിന്റെ ആദ്യ അധ്യായം തുറന്നിട്ടിരുന്ന നവദമ്പതികളുടെ സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതികളും അവരുടെ അച്ഛന്മാരും ദാരുണമായി മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. 

കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖിൽ മത്തായി, അനു നിഖിൽ, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ, അനുവിൻ്റെ പിതാവ് ബിജു പി ജോർജ് എന്നിവരാണ് പുലർച്ചെ നാലോടെ ഉണ്ടായ ഈ അപകടത്തിൽ വിടവാങ്ങിയത്. നവംബർ 30ന് വിവാഹിതരായ നിഖിലും അനുവും മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഈ ദുരന്തം സംഭവിച്ചത്. 

പുലർച്ചെ 3.30 ഓടെ പത്തനംതിട്ടയിലെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ മുറിഞ്ഞകല്ലിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അനു മരിച്ചത്.

കാർ ഓടിച്ചിരുന്നത് അനുവിന്റെ പിതാവായ ബിജുവായിരുന്നു. ഉറക്കം തൂങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് എത്താൻ അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ളപ്പോഴായിരുന്നു ദാരുണ അപകടം. 

യു.കെയിൽ ജോലി ചെയ്തിരുന്ന നിഖിലും എംഎസ്ഡബ്ല്യു പൂർത്തിയാക്കിയ അനുവും പുതിയ ജീവിതം ആരംഭിക്കാൻ ഒരുങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമായിരുന്നു ഇവരുടെ വിദേശയാത്രയും ഹണിമൂണും.  നാടിനെ മുഴുവൻഞെട്ടിച്ച ഈ ദുരന്തത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

#KeralaAccident #NewlywedTragedy #RoadAccident #FamilyLoss #PunalurCrash #TragicEnd

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia