Raju Apsara | വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം അനുവദിച്ചത് സ്വാഗതം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്സര

 



തിരുവനന്തപുരം: (KVARTHA) സെക്രടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര.

സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കലാണ് ഉദ്ദേശ്യം. യാതൊരു പ്രതിഫലവും പറ്റാതെ കോടിക്കണക്കിന് രൂപ ജി എസ് ടി ആയി ഖജനാവിലേക്ക് പിരിച്ചടയ്ക്കുന്ന വ്യാപാരി സമൂഹത്തിന്റെ സേവനം സര്‍കാര്‍ തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നു എന്നതാണ് പുതിയ തീരുമാനം തെളിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Raju Apsara | വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം അനുവദിച്ചത് സ്വാഗതം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്സര


ഒരു ചെറുകിട വ്യാപാരം നടത്തുന്നതിനായി ഏറ്റവും കുറഞ്ഞത് ഒരു ഡസന്‍ സര്‍കാര്‍ വകുപ്പുകളുമായി ബന്ധപ്പെടേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. വ്യവസായങ്ങള്‍ക്ക് ഇപ്പോഴുള്ള ഏക ജാലക സംവിധാനം പോലെ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു വ്യാപാര നയം പ്രഖ്യാപിച്ചുകൊണ്ട് വ്യാപാര മന്ത്രാലയം രൂപീകരിക്കുക എന്നത് സംഘടന വിവിധ വേദികളില്‍ മുന്നോട്ട് വച്ച ആശയമായിരുന്നു.

സര്‍കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം (Ease of Doing Business) യാഥാര്‍ഥ്യമാക്കുവാന്‍ ഒരു പരിധിവരെ ഈ തീരുമാനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജു അപ്‌സര പറഞ്ഞു.

വ്യാപാര സംരക്ഷണ യാത്രയിലൂടെ നാം മുന്നോട്ട് വയ്ക്കുന്ന വിവിധ ആവശ്യങ്ങളില്‍ ആദ്യത്തേതിന് തന്നെ പരിഹാരം കാണുവാന്‍ തയാറായ മുഖ്യമന്ത്രിയും മന്ത്രിസഭയും അഭിനന്ദനം അര്‍ഹിക്കുന്നതായും രാജു അപ്‌സര പ്രസ്താവനയില്‍ അറിയിച്ചു.

Keywords: Traders and Industrialists Coordinating Committee welcomed allotment of special section for commercial purposes under the Industries Department, Thiruvananthapuram, News, Raju Apsara, Congratulated, Cabinet Decision, Businessmen, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia