തിരുവനന്തപുരം: പൂപ്പല്‍ബാധ കണ്ടതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നശിപ്പിച്ച അപ്പത്തില്‍ മാരക വിഷാംശമുണ്ടെന്ന് കണ്ടെത്തി. കോന്നി സി എഫ് ആര്‍ ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അന്താരാഷ്ര്ട അംഗീകാരമുള്ള ലാബാണിത്.
പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പൂപ്പല്‍ ബാധ കണ്ടതിനെ തുടര്‍ന്ന് ഒന്നരലക്ഷത്തിലധികം അപ്പം കത്തിച്ച് കളഞ്ഞിരുന്നു.
പാകമാകുന്നതിന് മുമ്പ് ഉപയോഗിക്കുന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നതോ ആണ് പൂപ്പല്‍ ബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്. അതേസമയം, വിഷാംശം ഉണ്ടെന്ന റിപ്പോര്‍ട്ട് വെറും അഭ്യൂഹം മാത്രമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍ പറഞ്ഞു.
നേരത്തേ, അപ്പത്തില്‍ പൂപ്പല്‍ ബാധിച്ചെന്ന് ഭക്തര്‍ പരാതിപ്പെട്ടപ്പോള്‍ അപ്പത്തില്‍ നെയ്യ് കൂടിയതിനാല്‍ തോന്നുന്നതാണെന്നാണ് ദേവസ്വം അംഗം സുഭാഷ് വാസു പറഞ്ഞത്.
Key Words: Fungus, Appam , Sabarimala shrine , Sabarimala. CFRD lab , Konni ,Sunday, Contaminated , Food , Loose motion, Liver ailments, Lab report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.