കൊന്നവരും കൊല്ലിച്ചവരും കുറ്റക്കാരെന്ന് കണ്ടെത്തി-തിരുവഞ്ചൂര്‍; സി.പി.എമ്മിന്റെ പങ്ക് തെളിഞ്ഞു: ചെന്നിത്തല
Jan 22, 2014, 11:14 IST
തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ശിക്ഷാര്‍ഹരെന്ന് കണ്ടെത്തിയത് കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു.
എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ ചിലര്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടതിനെതിരെ പ്രോസിക്യൂഷന് അപ്പീല്‍ പോകണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കൊലപാതകത്തിലെ ഗൂഢാലോചനയ്ക്ക് കേരളത്തില്‍ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടതായി അറിവില്ല.
കൊന്നവരെയും കൊല്ലിച്ചവരെയും കൂട്ടുനിന്നവരെയും പിടികൂടുമെന്ന്
സര്‍ക്കാര്‍ നല്കിയ ഉറപ്പ് കോടതി വിധിയോടെ പാലിക്കപ്പെട്ടിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അന്വേഷണസംഘം അവരുടെ ജോലി സാഹസികമായും ഭംഗിയായും നിര്‍വഹിച്ചതായും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.പി.എമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തെറ്റ് സമ്മതിക്കുകയാണ് വേണ്ടതെന്നും കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ചെന്നിത്തല പറഞ്ഞു.
കേസിന്റെ അന്വേഷണത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പുകളും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശരിയായ രീതിയില്‍ കേസ് അന്വേഷിച്ചതു കൊണ്ടാണ് ഏഴു കൊലയാളികള്‍ ശിക്ഷിക്കപ്പെട്ടത്. മൂന്നു സിപിഎം നേതാക്കളും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പെട്ടതോടെ കേസില്‍ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കയാണെന്നും ചെന്നിത്തല പറഞ്ഞു.
കേസില്‍ 24 പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വിധിന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
19കാരിയെ കാണാതായി

Keywords: Thiruvananthapuram, Thiruvanchoor Radhakrishnan, Ramesh Chennithala, Court, Pinarayi vijayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.