ടി പി വധക്കേസ്: അന്വേഷണം കുഞ്ഞനന്തനില്‍ ഒതുക്കുമെന്ന് മുരളീധരന്‍
Jun 25, 2012, 15:46 IST
കാസര്‍കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തനില്‍ ഒതുക്കി ഏരിയാ കമ്മിറ്റിക്ക് മുകളിലുള്ള നേതാക്കളെ കേസില്‍ നിന്ന് ഒഴിവാക്കന്‍ സി.പി.എം യു.ഡി.എഫ് സര്‍ക്കാരും ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തിന്റെ വ്യാപ്തി സി.പി.എമ്മിന്റെ മേല്‍ഘടകത്തിലേക്ക് വ്യാപിപ്പിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടത്തുന്നത് നിഷ്പക്ഷമായ അന്വേഷണമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മുരളീധര്‍ ആവശ്യപ്പെട്ടു. വധക്കേസില്‍ സര്‍ക്കാരും, സി പി എമ്മും ഒത്തുകളിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു.
കാസര്‍കോട് നഗരത്തിലുള്‍പ്പെടെ മുസ്ലിംലീഗ് നടത്തിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് വെള്ളപൂശുന്നതിനാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ജില്ലയില്‍ പദയാത്ര നടത്തിയത്. തൊട്ടുപിന്നാലെ സി പി എമ്മും പദയാത്ര സംഘടിപ്പിച്ചു. സംഭവത്തിനു പിന്നിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരുകക്ഷികളും സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 22 കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കൊല്ലപ്പെട്ട കേസുകള്‍ തെളിയിക്കാനോ, പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
എന്‍ എസ് എസിന്റെ ആവശ്യപ്രകാരമാണ് നെയ്യാറ്റിന്‍കരയില്‍ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന മുസ്ലിംലീഗിന്റെ ആരോപണം മുരളീധരന്‍ തള്ളിക്കളഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ജില്ലാ ജന.സെക്രട്ടറി കെ ശ്രീകാന്ത് എന്നിവരും സന്നിഹിതരായിരുന്നു.

Keywords: kasaragod, Kerala, Press meet, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.