പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമായിരുന്നു: കെ.കെ.രമ

 


കോഴിക്കോട്:  ടി.പി വധക്കേസിലെ പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധി  ആശ്വാസകരമാണെന്ന് ടി.പിയുടെ വിധവ കെ.കെ.രമ പ്രതികരിച്ചു. എന്നാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടിയിരുന്നുവെന്നും ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും രമ പ്രതികരിച്ചു.

കോടതിവിധി പൊതുവെ സ്വാഗതാര്‍ഹമെന്ന് ആര്‍.എം.പി നേതാവ് എന്‍ വേണുവും പ്രതികരിച്ചു. ടി.പിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ വളര്‍ത്തുഗുണ്ടകളാണെന്നും വേണു കൂട്ടിച്ചേര്‍ത്തു.

ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് കോടതി വിധിച്ചത് കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും നല്‍കിയ  ശിക്ഷാവിധിയാണെന്നും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ ടി.പി വധക്കേസ് വിധി സഹായകരമാകുമെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമായിരുന്നു: കെ.കെ.രമജയിലില്‍ ടി.പി കേസിലെ പ്രതികള്‍ മൊബൈല്‍ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവം വിവാദമായപ്പോള്‍ താന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ എവിടെപ്പോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

അതേസമയം സിപിഎം പ്രവര്‍ത്തകരെ  ജീവപര്യന്തം ശിക്ഷിച്ച
വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
അജ്ഞാത സംഘം ഓഫീസില്‍ കയറി ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ചു

Keywords: Kozhikode, T.P Chandrasekhar Murder Case, High Court of Kerala, Mobil Phone, Kodiyeri Balakrishnan, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia