ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: ടിപി വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ വാഴപ്പടച്ചി റഫീഖിനെ കോടതി റിമാന്റ് ചെയ്തു. ജൂണ്‍ 27വരെയാണ് റഫീഖിനെ റിമാന്റ് ചെയ്തത്. വടകര സെഷന്‍സ് കോടതിയാണ് റിമാന്റ് ഉത്തരവ് പുറപ്പെടുവിച്ചത്.
ടിപിയെ വധത്തിനായി കൊലയാളികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ നവീന്‍ദാസില്‍ നിന്നും കൈപറ്റിയത് റഫീഖായിരുന്നു. ഇതിനിടെ 2010-ല്‍ ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സി പി ഐ(എം) ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 2010ല്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ മറ്റു പ്രതികളായ ഏരിയാകമ്മിറ്റിയംഗം കെ കെ കൃഷ്ണന്, പടയങ്കണ്ടി രവീന്ദ്രന്, ലംബു പ്രദീപ് എന്നിവരെയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവരുടെ അറസ്റ്റും പോലീസ് ഇന്ന് രേഖപ്പെടുത്തും.
Keywords: Kozhikode, Kerala, T.P Chandrasekhar Murder Case, Remanded
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

