ടിപി വധം: ആര്‍.എസ്.എസ് നേതാക്കളെ ചോദ്യം ചെയ്യുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധം: ആര്‍.എസ്.എസ് നേതാക്കളെ ചോദ്യം ചെയ്യുന്നു
കണ്ണൂര്‍ : ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാനൂരിലെ ആര്‍.എസ്.എസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. വടകര ക്യാമ്പ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ്‌ ചോദ്യം ചെയ്യല്‍. രാജീവ്, സന്തോഷ്, രമേശ് എന്നിവരെയാണ്‌ ചോദ്യം ചെയ്യുന്നത്.

മേയ് നാലിനാണ്‌ റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചത്. വധത്തിനുപിന്നില്‍ സിപിഎമ്മാണെന്ന്‌ ആരോപണം ഉയരുകയും ആരോപണത്തെ ശരിവയ്ക്കും വിധത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തു. 

ഇതിനെത്തുടര്‍ന്ന്‌ സിപിഎം പ്രതിരോധത്തിലാവുകയും മാധ്യമങ്ങള്‍ക്കും അന്വേഷണ സംഘത്തിനുമെതിരെ നിരവധി സിപിഎം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇത് ആദ്യമായാണ്‌ ടിപി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്യുന്നത്.

Keywords:  T.P Chandrasekhar Murder Case, Kannur, Questioned, RSS Leader, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia