ടി.പി. വധം: പാര്‍ട്ടി അന്വേഷണം മുഖം മിനുക്കാനുള്ള നമ്പര്‍: മന്ത്രി തിരുവഞ്ചൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം. നടത്തുന്ന അന്വേഷണം പാര്‍ട്ടിയുടെ മുഖം മിനുക്കാനുള്ള നമ്പറാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ അന്വേഷണം ഏത് നിലയ്ക്കാണ് നടക്കുകയെന്ന് എല്ലാവര്‍ക്കും അറിയാം. ടി.പി.യുടെ ഭാര്യ രമയുടെ മൊഴി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തുമോ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. മജിസ്‌ട്രേറ്റിന് മുന്നിലും വിചാരണ കോടതിയിലും ചില സാക്ഷികള്‍ വ്യതസ്ത മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ കള്ളമൊഴിയേതെന്ന് തീരിമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ടി.പി. വധം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുല്ലപ്പള്ളി ഉദ്ദേശിച്ചത് ടി.പി. വധം ആയിരിക്കില്ലെന്നും 2009 ല്‍ ചോമ്പാലയില്‍ നടന്ന വധശ്രമക്കേസായിരിക്കുമെന്നാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചത്. നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്നും ആയുധങ്ങള്‍ പിടികൂടിയ കേസിന്റെ അന്വേഷണം രാജ്യത്തിന് പുറത്തേക്ക് നീങ്ങേണ്ടതുണ്ടെന്നും അതുകൊണ്ടാണ് എന്‍.ഐ.എയ്ക്ക് കേസ് കൈമാറിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനകത്തും പുറത്തും ഈ കേസുമായി ബന്ധങ്ങളുണ്ട്. കേസ് നടന്ന് കൊണ്ടിരിക്കെ മറ്റൊരു കേസ് പൊന്തി വന്നാല്‍ അതേ കുറിച്ച് അന്വേഷിക്കേണ്ടത് എന്‍.ഐ.എ ആണ്. റോ പോലുള്ള രാജ്യാന്തര ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കണമെങ്കില്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ടി.പി. വധം: പാര്‍ട്ടി അന്വേഷണം മുഖം മിനുക്കാനുള്ള നമ്പര്‍: മന്ത്രി തിരുവഞ്ചൂര്‍

Related News:  കാഞ്ഞങ്ങാട്ടെ 'പട്ടാള വേഷം പ്രച്ഛന്ന വേഷമെന്ന്' മന്ത്രി തിരുവഞ്ചൂര്‍

Keywords:  Thiruvanchoor Radhakrishnan, Press meet, T.P Chandrasekhar Murder Case, Investigates, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia