ടിപി വധം: സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ടിപി വധം: സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കളായ അഞ്ച് പേര്‍ അറസ്റ്റിലായി. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, കുട്ടന്‍ എന്ന ദീപു, ലംബു പ്രദീപ്, രഞ്ജിത്ത് എന്നിവരാണ്‌ അറസ്റ്റിലായത്.

ലോക്കല്‍ കമ്മിറ്റിയംഗം രാമചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്‌. കൊടി സുനിയും റഫീക്കുമടക്കം മൂന്ന്‌ പേര്‍ അറസ്റ്റിലായതായി സൂചന ലഭിച്ചുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ പ്രതികള്‍ക്ക് ആയുധം നല്‍കിയവരാണ്‌ അറസ്റ്റിലായതെന്ന്‌ സൂചനയുണ്ട്.

Keywords:  Kannur, Kerala, Arrest, T.P Chandrasekhar Murder Case
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia