കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ തുടരന്വേഷണം ശക്തമാക്കും.എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ യോഗത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. യോഗം കേസിന്റെ തുടരന്വേഷണ പരിപാടികള്‍ ആസൂത്രണം ചെയ്തു.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ എഡിജിപിക്കു പുറമെ എസ്പി അനൂപ് കുരുവിള ജോണ്‍, ഡിവൈഎസ്പിമാരായ ഷൗക്കത്തലി, ജോസി ചെറിയാന്, സന്തോഷ്, സിഐ ബെന്നി എന്നിവര്‍ പങ്കെടുത്തു. അന്വേഷണം ക്രോഡീകരിക്കാന്‍ വടകരയില്‍ തുടങ്ങിയ ക്യാംപ് ഓഫിസ് അവസാനിപ്പിക്കും. തുടര്‍ അന്വേഷണങ്ങള്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസ് കേന്ദ്രീകരിച്ചു നടത്താനാണ് തീരുമാനം.
മുന്‍പ് ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അക്രമികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടെത്താത്ത സാഹചര്യത്തില്‍ കുറ്റപത്രം ഉടനെ സമര്‍പ്പിക്കേണ്ടെന്നാണ് ധാരണയിലെത്തിയിരിക്കുന്നത്.
ചന്ദ്രശേഖരന് വധക്കേസില്‍ കഴിഞ്ഞ മാസം 13ന് കുറ്റപത്രം സമര്‍പ്പിച്ച ശേഷം തുടര്‍ അന്വേഷണങ്ങള്‍ നിലച്ചമട്ടായിരുന്നു. ഗൂഢാലോചനസംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കാനാണ് യോഗത്തിലെടുത്ത തീരുമാനം.
SUMMARY: The Special Investigation Team investigating the murder of Revolutionary Marxist Party (RMP) leader T P Chandrasekharan, will be continued.
KEYWORDS: The Special Investigation Team, investigating , Revolutionary Marxist Party, RMP, T P Chandrasekharan, chargesheet , RMP leader, Vadakara Judicial First Class Magistrate Court , CPM Onchiyam Area Committee, secretary C H Asokan, Area Committee member K K Krishnan, Kunnummakkara Local Committee member K C Ramachandran, Panur Area Committee member P P Ramakrishnan, gangsters Kirmani Manoj, M C Anoop, T K Rajeesh, Sijith alias Annan, Kajoor Ajesh, Chetty Shaji, Pondi Shaji , Jamintavida Biju, P P Ramakrishnan, T P Murder,Onchiyam, Eramala, Azhiyur ,Chorode ,Vadakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.