ടി.പി. വധം: സാക്ഷിവിസ്താരം തുടങ്ങി; മൂന്നാ സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
Feb 11, 2013, 19:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിവിസ്താരം തുടങ്ങി. മാറാട് പ്രത്യേക കോടതി അഡീ. സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെയാണ് വിസ്താരം തുടങ്ങിയത്. ഒന്നാം സാക്ഷി വടകര എസ്.ഐ. പി.എം. മനോജ്, മൂന്നാം സാക്ഷി വള്ളിക്കാട് പ്രേംനിവാസില്‍ കെ.കെ. പ്രസീത് എന്നിവരെയാണ് ആദ്യ ദിവസം വിസ്തരിച്ചത്. ഇതില്‍ പ്രസീത് കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു.
പ്രധാന ദൃക്‌സാക്ഷിയായ രണ്ടാം സാക്ഷി വള്ളിക്കാട് രാമചന്ദ്രന്‍ നാളുകള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ടി.പിയെ ആശുപത്രിയിലെത്തിച്ചതും ദേഹത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചതും കേസിലെ ഏഴ് പ്രധാന സാക്ഷികളെയും തിരിച്ചറിഞ്ഞയാളുമാണ് മൂന്നാം സാക്ഷി പ്രസീത്. ആക്രമണം നേരില്‍ കണ്ടതായും വാഹനങ്ങള്‍, ആയുധം എന്നിവ കണ്ടാലറിയാമെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.
72 പ്രതികളുള്ള കേസില്‍ മൊത്തം 284 സാക്ഷികളാണുള്ളത്. ഏപ്രില്‍ 17 വരെ തുടര്‍ച്ചയായി 48 ദിവസം 280 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി നേരത്തേ തീരുമാനിച്ചത്. എന്നാല്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച ഫെബ്രുവരി 20, 21 തീയതികളിലും പൊതുഅവധി ദിവസങ്ങളിലും വിസ്താരം ഉണ്ടാകില്ല. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. പി. കുമാരന്‍ കുട്ടി എന്നിവരാണ് പ്രോസിക്യൂഷനായി ഹാജരാകുന്നത്.
Keywords: T.P Chandrasekhar Murder Case, Court, Kozhikode, Kerala, Witness, R. Narayanan, S.I. P.M. Manoj, K.K. Praseeth, Premnivas, Police, Attack, Vehicle, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.