ടി. പി. വധത്തില്‍ പ്രതിയായ പി. മോഹനനെ പിണറായി ബഹിഷ്‌കരിക്കുന്നതിനു പിന്നിലെന്ത്?
May 5, 2013, 07:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കോഴിക്കോടു ജില്ലയിലെ പ്രമുഖ സി.പി.എം നേതാവ് പി. മോഹനനെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബഹിഷ്‌കരിക്കുന്നത് പാര്‍ട്ടിയില്‍ വന്‍ ചര്‍ച്ചയായിമാറുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മോഹനനെ ഒഴികെ വിവിധ കേസുകളിലെ പ്രതികളായ നേതാക്കളെയെല്ലാം പിണറായി ജയിലില്‍ പോയി കണ്ടിരുന്നു.
എന്നാല്‍ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല. ഇക്കാര്യം പി. മോഹനന്റെ ഭാര്യയും എം.എല്‍.എയുമായ കെ.കെ. ലതിക തന്നെ പാര്‍ട്ടി നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിണറായിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുന്നില്ല. ചന്ദ്രശേഖരന്‍ വധം ആസൂത്രണം ചെയ്തതും നടപ്പാക്കാന്‍ എല്ലാ വിധ പശ്ചാത്തലവും ഒരുക്കിയതും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി. മോഹനന്റെ നേതൃത്വത്തിലാണെന്ന പോലീസ് കണ്ടെത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് പിണറായിയുടെ നിലപാടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാര്‍ട്ടിയെ സമീപകാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധം
സംസ്ഥാനനേതൃത്വം അറിയാതെ, വ്യക്തിവിരോധം തീര്‍ക്കാന്‍ മോഹനന്‍ ആസൂത്രണം ചെയ്തതാണെന്നതാണ് പിണറായി അദ്ദേഹത്തെ ബഹിഷ്‌കരിക്കാന്‍ കാരണം എന്നാണു വിവരം. ടി. പി കേസില്‍ ജയിലില്‍ കഴിയുന്ന ഏറ്റവും പ്രമുഖനായ സി.പി.എം നേതാവാണ് മോഹനന്‍.
ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളായ കണ്ണൂരിലെ സി.പി.എം നേതാക്കള്‍ കാരായിരാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ പിണറായി ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇടുക്കി ജില്ലയിലെ ചില പഴയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എമ്മിനുള്ള പങ്ക് പൊതുവേദിയില്‍ തുറന്നടിച്ചു വെട്ടിലായ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം. എം. മണിയെയും പിണറായി ജയിലില്‍ പോയി കണ്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അവര്‍ക്കൊപ്പം പദവിയുള്ള മോഹനനെ പിണറായി കാണാത്തത് യാദൃശ്ചികമല്ലത്രേ.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും ജില്ലയില്‍ പാര്‍ട്ടിയുടെ രണ്ടാമനുമായ മോഹനന്‍ അടുത്ത ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും മറ്റുമാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണു ടി.പി കേസില്‍ കുടുങ്ങിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ റോഡില്‍ കാര്‍ തടഞ്ഞാണ് മോഹനനെ അറസ്റ്റു ചെയ്തത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. പിന്നീട് കോടതിയില്‍ സമര്‍പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലും അതിനുശേഷം കുറ്റപത്രത്തിലും മോഹനന്റെ പങ്ക് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ പാര്‍ട്ടി നടത്തിയ സമാന്തര അന്വേഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പിണറായി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന.

Keywords: T.P Chandrasekhar Murder Case, Accuse, P.Mohanan, CPM leader, Arrest, Police, Jail, Pinarayi Vijayan, Neglect, Visit, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.