ടി.പി. വധം: അന്വേഷണം പൂര്‍ത്തിയായതായി അറിയില്ലെന്ന് വി.എസ്

 


ADVERTISEMENT

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായതായി തനിക്ക് അറിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ടി.പി.വധത്തിന്റെ പാര്‍ട്ടി അന്വേഷണം ഏതാണ്ടു പൂര്‍ത്തിയായെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വി.എസ്.

എസ്.ആര്‍.പി യുടെ അഭിപ്രായം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും ഇക്കാര്യത്തെ കുറിച്ച് കൂടുതലായി തനിക്കറിയില്ലെന്നും വി.എസ്.പറഞ്ഞു.

ടി.പി. വധം: അന്വേഷണം പൂര്‍ത്തിയായതായി അറിയില്ലെന്ന് വി.എസ്കെ.എം. മാണി ഇടതുമുന്നണിലേക്കു വരുന്നുവെന്നു പറഞ്ഞതു മാധ്യമങ്ങളാണ്. അതു കണ്ടിട്ടായിരുന്നു താന്‍ പ്രതികരിച്ചത്. മാണി വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ല. മാണിയെ സ്വാഗതം ചെയ്തത് ഏതെങ്കിലും തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായാണെന്നും വി.എസ് പറഞ്ഞു.

തിരുവനന്തപുരത്ത് പൈപ്പ് ലൈന്‍ പൊട്ടിയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അട്ടിമറിയാണെങ്കില്‍ അത് കണ്ടെത്തണമെന്നും പ്രശ്‌നം പരിഹരിക്കാത്തതു സര്‍ക്കാരിന്റെ കഴിവുകേടാണെന്നും വി.എസ് ആരോപിച്ചു.


Keywords: Completed, S.R.P, Opposite Leader, Question, Reply, Welcome, Problem, Solve, Sarkkar,T.P Chandrasekhar Murder Case, V.S Achuthanandan, Thiruvananthapuram, Media, K.M.Mani, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia