SWISS-TOWER 24/07/2023

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, ഭരണ- പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചു: കെ കെ രമ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.11.2014) ആര്‍ എം പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഭരണ- പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചതായി അദ്ദേഹത്തിന്റെ വിധവ കെ.കെ രമ ആരോപിച്ചു. കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുമെന്നും രമ പറഞ്ഞു.

മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടിപി ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാട് കൈക്കൊണ്ടിരുന്നു. ഇരുവധക്കേസുകളിലും സംസ്ഥാന പോലീസ് അന്വേഷണം നടത്തി പ്രതികള്‍ ശിക്ഷിക്കപ്പെട്ട  സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ഈ സാഹചര്യത്തിലാണ് രമ ഡെല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചത്.  ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തിയ നിരാഹാര സമരം മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍ മേല്‍ അവസാനിപ്പിച്ചിരുന്നു.

രമയുടെ നിരാഹാര സമരത്തിന് പിന്തുണയുമായി വി എസ് സമരപ്പന്തലില്‍ ചെന്നത് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരള പോലീസ്  അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിച്ച സാഹചര്യത്തില്‍  സിബിഐ അന്വേഷണം കൊണ്ടു കാര്യമായ പ്രയോജനം ഉണ്ടാവില്ലെന്ന് പിഎംഒ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, ഭരണ- പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചു: കെ കെ രമ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് സ്വദേശി ഡല്‍ഹിയിലെ ബി.എസ്.എഫ്. ക്യാമ്പില്‍ നിര്യാതനായി
Keywords:  Thiruvananthapuram, T.P Chandrasekhar Murder Case, Prime Minister, Narendra Modi, CBI, Chief Minister, Oommen Chandy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia