ഫോട്ടോ മത്സരത്തില്‍ താരമാവാന്‍ ടി പി വധക്കേസിലെ പ്രതി; ഇനിയും ചോരയുണങ്ങാത്ത അരുംകൊലയിലെ പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ മിന്നും താരങ്ങള്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 04.05.2020) രാഷ്ട്രീയ കേരളത്തെ നടുക്കിയ ടിപി ചന്ദ്രശേഖരന്‍ വധത്തിന് മെയ് നാലിന് എട്ടു വര്‍ഷം. തന്റെ നാല്‍പത്തിയെട്ടാമത്തെ വയസിലാണ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ടിപി റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതോടെയാണ് സിപിഎമ്മിന്റെ കണ്ണിലെ കരടായത്.

ഒടുവില്‍ കൊടി സുനി നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സംഘം 51 വെട്ടുകള്‍ വെട്ടിയാണ് 2012 മെയ് നാലിന് ടിപിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. കേസിലെ പ്രതികളെല്ലം ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും എല്‍ഡിഎഫ് ഭരണത്തിലേറിയതോടെ ഇവരില്‍ പലരും പേരിന് മാത്രമാണ് ജയിലില്‍ കിടന്നത്. പികെ കുഞ്ഞനന്തന്‍ ആരോഗ്യപരമായി ചികിത്സ വേണമെന്ന ഹരജി നല്‍കിയതിനെ തുടര്‍ന്ന് കോടതി ജാമ്യത്തില്‍ ചികിത്സയിലാണ്.
ഫോട്ടോ മത്സരത്തില്‍ താരമാവാന്‍ ടി പി വധക്കേസിലെ പ്രതി; ഇനിയും ചോരയുണങ്ങാത്ത അരുംകൊലയിലെ പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ മിന്നും താരങ്ങള്‍

കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി, രജീഷ്, അണ്ണന്‍ സിജിത്ത് എന്നിവരൊക്കെ പല ഘട്ടങ്ങളിലായി പരോള്‍ ലഭിച്ച് പുറത്തിറങ്ങി. 'ടിപി' വധക്കേസില്‍ നേരിട്ടു പങ്കെടുത്ത ഷാഫിയുടെ വിവാഹ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചത് തലശേരി എംഎല്‍എ എഎന്‍ ഷംസീറാണ്. നാട്ടിലെ പൊതുപരിപാടികളില്‍ സജീവമാണ് ഷാഫി. ഡിവൈഎഫ്‌ഐ പെരിങ്ങത്തൂര്‍ മേഖലാ കമ്മിറ്റി നടത്തുന്ന അച്ഛനോടൊപ്പം ഫോട്ടോഗ്രാഫി മത്സരത്തില്‍ ഷാജി മത്സരിക്കുന്നത് വൈറലായിട്ടുണ്ട്.

രണ്ടാമത്തെ എന്‍ട്രിയായി ചേര്‍ത്തിരിക്കുന്ന ഷാഫിയുടെയും പിതാവിന്റെയും ചിത്രത്തിന് ലൈക്കുകള്‍ വാരിക്കൂട്ടാന്‍ ഷാഫിയെ ഇഷ്ടപ്പെടുന്ന സിപിഎം പ്രവര്‍ത്തകര്‍ വന്‍ പ്രചാരണമാണ് നടത്തുന്നത് 15 ന് രാത്രി എട്ടുമണി വരെയാണ് അവസാന തീയതി. ഷാജിക്ക് ലൈക്കടിച്ചവരില്‍ എടയന്നൂര്‍ ശിഹാബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുമുണ്ട്.

Keywords:  TP Murder Case accused Filmed To Become Photo Contestant, Kannur, News, T.P Chandrasekhar Murder Case, Social Network, CPM, Politics, Jail, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia