ജയിലില്‍ മൊബൈല്‍ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച ടി.പി കേസ് പ്രതികള്‍ റിമാന്‍ഡില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത  ടി.പി വധക്കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൊടി സുനിയും കിര്‍മാണി മനോജുമടക്കം ആറു പേരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ടിപി കേസിലെ നാലാംപ്രതി ടി.കെ. രജീഷ്(35), രണ്ടാം പ്രതി കിര്‍മാണി മനോജ് (30), മൂന്നാം പ്രതി കൊടി സുനി എന്ന സുനില്‍കുമാര്‍(31), അഞ്ചാം പ്രതി കെ.കെ. മുഹമ്മദ് ഷാഫി(29), ഏഴാം പ്രതി ഷിനോജ് (25), 27ാം പ്രതി സി. രജിത്ത് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

കസബ സിഐ എന്‍. ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ ജനുവരി 31 വരെ കോടതി റിമാന്‍ഡു ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയത്.

കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി മുന്‍ ജയില്‍ സൂപ്രണ്ടുമാരെ  പോലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.  കേരളാ പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ ആക്ട് 2010 ലെ 86 ാം വകുപ്പ് പ്രകാരമാണ് ആറ് പേരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ജയിലില്‍ മൊബൈല്‍ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച ടി.പി കേസ് പ്രതികള്‍ റിമാന്‍ഡില്‍

മാഹി ഇരട്ടക്കൊലക്കേസ് പ്രതിയായ ഫൈസല്‍ കൈമാറിയ സിം
ഉപയോഗിച്ചാണ് മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍: എല്‍.എ ഇഖ്ബാല്‍ പ്രസിഡന്റ്, എന്‍.എ സുലൈമാന്‍ സെക്രട്ടറി

Keywords:  T.PChandrasekhar Murder Case, Kozhikode, Police, Court, Kerala, Malayalam News, National News, Ker ala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia