ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പടയങ്കി രവീന്ദ്രന്‍, ദില്‍ഷാദ്, ബിപിന്‍, മുഹമ്മദ് ഫസല്‍ എന്നീ പ്രതികള്‍ക്കാണ് ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുതെന്നും പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്.
കേസിലെ ഒന്നാം പ്രതി സി.എച്ച്.അശോകന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവ് കണക്കിലെടുത്തു ജാമ്യം അനുവദിക്കുകയാണെന്നു കോടതി പറഞ്ഞു. ഇതോടൊപ്പം, 2009 ലെ ടി.പി.വധശ്രമ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ.സി.രാമചന്ദ്രനും, കെ.കെ.കൃഷ്ണനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ടി.പി.വധക്കേസില്‍ പി.കെ.കുഞ്ഞനന്തനും, പി.മോഹനനും അടക്കമുള്ള പ്രതികള്‍ സമര്‍പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന്‍ മറ്റൊരു ബഞ്ചിന്റെ പരിഗണനക്കു വിട്ടു.
Keywords: T.P.Ramachandran, Murder case, Bail, Allowed, High Court

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.