ഒഞ്ചിയം കൊല: പ്രതികളെ കോടതിയില്‍ ഹാജരാക്കി; പ്രതി രാമചന്ദ്രന്റെ വീട് കത്തിച്ചു

 


ഒഞ്ചിയം കൊല: പ്രതികളെ  കോടതിയില്‍ ഹാജരാക്കി; പ്രതി രാമചന്ദ്രന്റെ വീട് കത്തിച്ചു
കോഴിക്കോട്: ആര്‍.എം.പി നേതാന് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവ് പറയങ്കണ്ടി രവീന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ ബുധനാഴ്ച കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വന്‍ സുരക്ഷ സന്നാഹത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരു നോക്കുകാണാന്‍ കക്ഷിഭേദമന്യേ നൂറുകണക്കിനാളുകളാണ് കോടതിവളപ്പില്‍ തിങ്ങികൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് സാഹസപ്പെട്ടു.

രാവിലെ ഒമ്പത് മണിക്ക് വടകര ഗവ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. രവീന്ദ്രന് പുറമേ ചൊക്ലി കവിയൂര്‍ മാരാന്‍കുന്നുമ്മല്‍ ലംബു പ്രദീപന്‍(34), അഴിയൂര്‍ കോട്ടാമലകുന്ന് ദീപു എന്ന ദിപിന്‍, അഴിയൂര്‍ കല്ലറോത്ത് രമ്യ നിവാസില്‍ കുട്ടു എന്ന രമേശ്(21), കോടിയേരി അനന്തം വീട്ടില്‍ രജിത്ത് എന്നിവരെയാണ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്. വടകര മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് പ്രതികളെ കുന്നമംഗലം കോടതിയിലെത്തിച്ചത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

അതിനിടെ പോലീസിന്റെ കസ്റ്റഡിയിലുള്ള സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും അഴിയൂര്‍ മുന്‍ ബ്ലോക്ക പഞ്ചായത്തംഗവുമായിരുന്ന കെ.സി രാമചന്ദ്രന്റെ വീട് ഒരു സംഘം അക്രമികള്‍ തീയിട്ട് കത്തിച്ച് നശിപ്പിച്ചു. കൊല സംബന്ധിച്ച് പോലീസില്‍ കുറ്റസമ്മതം നടത്തിയതിന്റെ പ്രതികാരമായാണ് വീട് കത്തിച്ചതെന്ന ആരോപണമുണ്ട്. രാമചന്ദ്രന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, Accused, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia