സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ അറിയാതെ ടി.പി കൊല്ലപ്പെടില്ല: കെ.കെ.രമ
Feb 6, 2014, 14:39 IST
തിരുവനന്തപുരം: സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ അറിയാതെ ടി.പി. ചന്ദ്രശേഖരന് വധിക്കപ്പെടില്ലെന്ന് ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ പോലീസിനു മൊഴി നല്കി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് എന്നിവര്‍ അറിയാതെ ഒന്നും നടക്കില്ലെന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സി.പി.എം നേതാക്കള്‍ക്ക് ടി.പിയോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും രമ പറഞ്ഞു.
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി ടി.പി. പറഞ്ഞിട്ടുണ്ട്. ടി.പിയെ വെള്ള പുതപ്പിച്ചു കിടത്തുമെന്നും ടി.പിയുടെ തല തെങ്ങിന് പൂക്കുല പോലെ തെറിക്കുമെന്നും നേതാക്കള്‍ പ്രസംഗ വേദിയില്‍ പറഞ്ഞിട്ടുണ്ടെന്നും രമയുടെ മൊഴിയില്‍ പറയുന്നു. കേസില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് തനിക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നുവെന്നും രമ പറഞ്ഞു.
ബുധനാഴ്ച അര്‍ധരാത്രി സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തിയാണ് വടകര സി.ഐ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം രമയുടെ മൊഴി രേഖപ്പെടുത്തിയത്. എസ്.പി വി.കെ. അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച വൈകിട്ട് യോഗം ചേരുന്നുണ്ട്. അതിനു ശേഷം ആവശ്യമെങ്കില്‍ രമയുടെ വിശദമായ മൊഴി സംഘം രേഖപ്പെടുത്തും.
കഴിഞ്ഞ നാലു ദിവസമായി ടി.പിയുടെ വധത്തിലെ ഗൂഢാലോചന
പുറത്തുകൊണ്ടുവരാനായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തിവരികയാണ് രമ. പല പ്രമുഖരും രമയെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ചുവരികയാണ്.
സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Keywords: TP case: K K Rema's statement to be recorded, Thiruvananthapuram, Police, Pinarayi vijayan, CPM, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.