Police Custody | 'കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമം'; ടിപി കേസ് പ്രതി കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂറില്‍ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂറില്‍ നിന്ന് രജീഷിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി.
Aster mims 04/11/2022

കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി കെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ക്കായി ടി കെ രജീഷിന്റെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും വിശദമായ ചോദ്യം ചെയ്യലിലായിരിക്കും കേസിലെ ടി കെ രജീഷിന്റെ പങ്ക് വെളിപ്പെടുകയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ കിടന്നും കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങള്‍ കൊടി സുനി അടക്കമുള്ളവര്‍ക്കെതിരെയാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്.

Police Custody | 'കേരളത്തിലേക്ക് തോക്ക് കടത്താന്‍ ശ്രമം'; ടിപി കേസ് പ്രതി കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍


Keywords:  News, Kerala, Kerala-News, Kannur-News, TP Case, Accused, TK Rajeesh, Karnataka, Police Custody, Gun Smuggling Case, News-Malayalam, TP case accused TK Rajeesh in Karnataka police custody over gun smuggling case.  


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia