Tourism | കാട്ടുതീഭീഷണി: ആറളം വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചു

 


തലശേരി: (www.kvartha.com) വേനല്‍ ചൂടില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ആറളംവന്യജീവി സങ്കേതത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. ആറളം വന്യജീവി സങ്കേതത്തില്‍ തുടര്‍ച്ചയായി കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നടപടി.
            
Tourism | കാട്ടുതീഭീഷണി: ആറളം വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചു

കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആറളംവന്യജീവി സങ്കേതത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്ന് ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ അറിയിച്ചു.

Keywords:  Aralam Wildlife Sanctuary, News, Kerala, Kannur, Top-Headlines, Thalassery, Travel & Tourism, Tourism, Forest, Kerala Tourism, Tourists denied entry to Aralam Wildlife Sanctuary.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia