വിനോദസഞ്ചാരിയെ കുന്നിന്‍ മുകളില്‍ നിന്നും തള്ളി താഴെയിട്ട് കൊലപ്പെടുത്തിയ സംഭവം; 4 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

വര്‍ക്കല: വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മര്‍ദിച്ച് കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.

തിരുവമ്പാടി ബ്ലൂ മറൈന്‍ റിസോര്‍ട്ട്-റസ്‌റ്റോറന്റിനു മുന്നില്‍ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. വ്യവസായിയായ  തിരുപ്പൂര്‍ അമര്‍ജ്യോതി നഗര്‍ സ്വദേശി സൂര്യനാരായണന്‍(35) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിലെ നാലു ജീവനക്കാരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ റസ്‌റ്റോറന്റിന്റെ ഉടമയെ പോലീസ് അന്വേഷിക്കുന്നുണ്ട്.

സൂര്യനാരായണനും സുഹൃത്തുക്കളായ ശിവകുമാറും മുരുകേശനും  രണ്ടു ദിവസം മുമ്പാണു വിനോദസഞ്ചാരത്തിനായി വര്‍ക്കലയില്‍ എത്തിയത്. തിരുവമ്പാടി ബ്ലൂ മറൈന്‍ റിസോര്‍ട്ട്-റസ്റ്റോറന്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ചൊവ്വാഴ്ച  വൈകിട്ട് വര്‍ക്കല കുന്ന് കാണാനിറങ്ങിയ സംഘം രാത്രി ഒന്‍പതരയോടെ റസ്റ്റോറന്റില്‍ തിരിച്ചെത്തി. ഭക്ഷണം കഴിച്ചശേഷം മുരുകേശന്‍ സിഗററ്റ് കൊളുത്താന്‍ റെസ്‌റ്റോറന്റ് ജീവനക്കാരനോട് തീപ്പെട്ടി ചോദിച്ചു. എന്നാല്‍ തീപ്പെട്ടി കൊടുക്കാതെ ജീവനക്കാര്‍ മൂവര്‍ സംഘത്തെ പരിഹസിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും മൂവര്‍സംഘവും തമ്മില്‍ വാക്കേറ്റം നടക്കുകയും അതിനിടെ മുരുകേശനു മര്‍ദനമേല്‍ക്കുകയും ചെയ്തു.

വിനോദസഞ്ചാരിയെ കുന്നിന്‍ മുകളില്‍ നിന്നും തള്ളി താഴെയിട്ട്  കൊലപ്പെടുത്തിയ സംഭവം; 4 പേര്‍ അറസ്റ്റില്‍ഇതിനെ ചോദ്യം ചെയ്തത്  സംഘട്ടനത്തിനിടയാക്കുകയും  സൂര്യനാരായണനെ സംഘം താഴേക്കു തള്ളിയിടുകയുമായിരുന്നുവെന്നും ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  കേസെടുത്തതെന്ന് വര്‍ക്കല സിഐ: എസ്. ഷാജി പറഞ്ഞു. അറുപതടിയോളം ഉയരമുള്ള കുന്നിന്‍ മുകളില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റതാണു മരണ കാരണം.  ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണു സൂര്യനാരായണനെ പുറത്തെടുത്തത്. വനിതയാണു ഭാര്യ. മകള്‍: പ്രഹല്യ.

Also Read:
എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡണ്ടിന് മര്‍ദനമേറ്റു


Keywords: Killed, Arrest, Youth, Police, Custody, Injured, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channelMalayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia