SWISS-TOWER 24/07/2023

Travel | അയ്യപ്പസന്നിധിയിലേക്കുള്ള യാത്രയ്ക്ക് ഒപ്പം കണ്ടിരിക്കേണ്ട ശബരിമലയ്ക്ക് സമീപത്തെ തീർഥാടന - വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതാ

 


ADVERTISEMENT

പത്തനംതിട്ട: (KVARTHA) ശരണം വിളികളുമായി വീണ്ടുമൊരു മണ്ഡലകാലത്തിന് കൂടി തുടക്കമായതോടെ നാനാ ദിക്കുകളിൽ നിന്ന് ശബരിമലയിലേക്ക് ഭക്ത ജനപ്രവാഹം തുടരുകയാണ്. പുണ്യം തേടി അയ്യപ്പസന്നിധിയിലേക്കുള്ള യാത്രയ്ക്ക് ഒപ്പം ശബരിമലയ്ക്ക് സമീപത്തായി നിരവതി തീർഥാടന - വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. അവയിൽ ചിലത് അറിയാം.
Aster mims 04/11/2022  
Travel | അയ്യപ്പസന്നിധിയിലേക്കുള്ള യാത്രയ്ക്ക് ഒപ്പം കണ്ടിരിക്കേണ്ട ശബരിമലയ്ക്ക് സമീപത്തെ തീർഥാടന - വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതാ




* മാളികപ്പുറത്തമ്മ ക്ഷേത്രം

ശബരിമലയിലെ പ്രധാന ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് മാളികപ്പുറത്തമ്മ ക്ഷേത്രം. അയ്യപ്പന്‍ മോക്ഷംകൊടുത്ത സമയം മഹിഷിയില്‍നിന്ന് സുന്ദരിയായ ഒരു സ്ത്രീപൂരം പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. വിശേഷ ദിവസങ്ങളില്‍ ദേവിക്ക് ചാര്‍ത്താന്‍ പ്രത്യേക അങ്കിയുണ്ട്. രണ്ടടി ഉയരം, പതിമൂന്നിഞ്ച് വീതി, നാല് കൈകള്‍, ശംഖ്, ചക്രം, അഭയം, മുദ്ര എന്നിവ ഓരോ കൈകളിലുമുള്ള ദേവിയുടെ പൂര്‍ണരൂപം. 300 പവന്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന അങ്കിക്ക് രണ്ടര കിലോ തൂക്കമുണ്ട്.

* പന്തളം

പത്തനംതിട്ടയിൽ നിന്ന് 16 കിലോമീറ്ററും ശബരിമലയിൽ നിന്ന് 40 കിലോമീറ്ററും അകലെയുള്ള പന്തളത്താണ് അയ്യപ്പൻറെ ജന്മമെന്നാണ് വിശ്വാസം. പന്തളം ശ്രീ അയ്യപ്പ ക്ഷേത്രം, പന്തളം കൊട്ടാരം തുടങ്ങിയവ പ്രശസ്തമാണ്.

* ഇരവികുളം ദേശീയോദ്യാനം

ശബരിമലയിൽ നിന്ന് 91 കിലോമീറ്റർ അകലെയാണ് ഇരവികുളം ദേശീയോദ്യാനം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് ഈ ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രം കൂടിയാണ്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനും സഞ്ചാരികൾ എവിടെ എത്താറുണ്ട്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി (2695 meter) ഇരവികുളം ഉദ്യാനത്തിലാണ്.

* ആലപ്പുഴ

ശബരിമലയിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആലപ്പുഴ, ഹൗസ് ബോട്ടുകൾക്കും കായലുകൾക്കും പേരുകേട്ട മനോഹര സ്ഥലമാണ്. ഇവിടത്തെ വളളംകളി മത്സരങ്ങളും കായലോര വിനോദ സഞ്ചാരവും കയർ വ്യവസായവുമൊക്കെ സുപ്രസിദ്ധമാണ്. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്.

* മൂന്നാർ

കേരളത്തിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനായ മൂന്നാർ, ശബരിമലയിൽ നിന്ന് 73 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു, വർഷം മുഴുവനും വിനോദസഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നു. പൂജ്യം ഡിഗ്രി മുതൽ ഇരുപത്തിയെട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള അതിശയകരമായ കാലാവസ്ഥയാണ് ഇവിടത്തേത്. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ അവിസ്‌മരണീയമാണ്.

* വർക്കല

വർക്കല, ശബരിമലയിൽ നിന്ന് 89 കിലോമീറ്റർ മാത്രം അകലെയാണ്. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനോഹാരിത ഇവിടെ ആസ്വദിക്കാം.

Keywords: News, Kerala, Kerala-News, News-Malayalam-News. Sabarimala, Health, Ayyappa, Sabarimala, Ritulas, Religion, Health, Tourist destinations near Sabarimala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia