Tourism Award | 'കേരളീയം' ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ അന്തര്‍ദേശീയ പുരസ്‌കാരത്തിന്റെ നിറവ്; ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളത്തിന്
Nov 3, 2023, 18:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ സ്ഥാനം വാനോളം ഉയര്‍ത്തി കേരള ടൂറിസം. 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളം സ്വന്തമാക്കി. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികളാണ് കേരളത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്റെ ഖ്യാതി ഉയര്‍ത്തുമെന്ന് മന്ത്രി ഫേസ്ബുകില്‍ കുറിച്ചു. അനുഭവവേദ്യ ടൂറിസം പദ്ധതികള്‍ കൂടുതല്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ അവാര്‍ഡാണിത്.
പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് കുറിപ്പ്:
ലോകത്തിന് മുന്‍പില്‍ 'കേരളീയം' ചര്‍ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്തകൂടി പങ്കുവെയ്ക്കട്ടെ, 'ടൂറിസം ഗ്ലോബല്‍ അവാര്‍ഡ്' കേരളടൂറിസത്തിന് ലഭിച്ചിരിക്കുകയാണ്. ടൂറിസം മേഖലയില്‍ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്ന 'കേരളീയം' ആഘോഷപൂര്‍വ്വം നടന്നുകൊണ്ടിരിക്കവെയാണ് ഇത്തരമൊരു പുരസ്‌കാരം കേരളടൂറിസത്തിനെ തേടിയെത്തിയത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ 'കേരളീയ മാതൃക' ക്കുള്ള അംഗീകാരമാണിത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.