Power of Leaves | ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് ഗുണം നല്‍കുകയും ചെയ്യുന്ന 5 പ്രധാനപ്പെട്ട ഇലകളെ കുറിച്ച് അറിയാം

 


തിരുവനന്തപുരം: (KVARTHA) ഇലകള്‍ നമ്മുടെ ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യാറുണ്ട്. അത്തരത്തില്‍ ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് ഗുണം നല്‍കാനും ഉപകരിക്കുന്ന ഇലകള്‍ ഉണ്ട്. അവ  തൊടിയില്‍ നിന്നുതന്നെ കിട്ടുന്നു. കൂവളം, ആര്യവേപ്പ്, വെറ്റില, തുളസി, കറിവേപ്പില എന്നിവയാണ് അവ.

ആയൂര്‍വേദ ചികിത്സയ്ക്ക് ഈ ഇലകള്‍ വളരെ അധികം ഗുണം ചെയ്യുന്നു. ഈ ഇലകളുടെ ഓരോന്നിന്റേയും ഉപകാരം അറിയാം.

*തുളസി

വീട്ടുമുറ്റത്തൊക്കെ നട്ടുവളര്‍ത്തുന്ന ഒരു ഔഷധ സസ്യമാണ് തുളസി. പ്രത്യേകിച്ച് വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ തുളസി അവിടുത്തെ ഒരു സ്ഥിര സാന്നിധ്യമായിരിക്കും. പ്രത്യേകിച്ച് വളങ്ങളൊന്നും തന്നെ ഇതിന് ആവശ്യമില്ല. നല്ല പരിചരണം നല്‍കിയാല്‍ മതിയാകും. തഴച്ചുവളരും.

ചുമയും കഫക്കെട്ടും പനിയും കുറയ്ക്കുന്നതിന് തുളസി വളരെ അധികം ഫലപ്രദമാണ്. അണുബാധ ഇല്ലാതിരിക്കാനും ഇത് വളരെയധികം സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുളസി ഉപകാരപ്പെടുന്നു.

Power of Leaves | ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് ഗുണം നല്‍കുകയും ചെയ്യുന്ന 5 പ്രധാനപ്പെട്ട ഇലകളെ കുറിച്ച് അറിയാം
 

തുളസി ഇല എടുത്ത് ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. അതുപോലെ, തുളസി ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. തുളസി നീര് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതു തന്നെ.

*കറിവേപ്പില

കറിവേപ്പില കറികള്‍ക്കും ഭക്ഷണ സാധനങ്ങള്‍ക്കും രുചി നല്‍കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്. നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും വളരെ അധികം ഫലപ്രദമാണ്. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കറിവേപ്പില സഹായിക്കുന്നുണ്ട്.

Power of Leaves | ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് ഗുണം നല്‍കുകയും ചെയ്യുന്ന 5 പ്രധാനപ്പെട്ട ഇലകളെ കുറിച്ച് അറിയാം


കറിവേപ്പിലയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്നാണ് പുരാണ ഗ്രന്ഥങ്ങളിലും മറ്റും പറഞ്ഞിരിക്കുന്നത്. ആയൂര്‍വേദത്തില്‍ കറിവേപ്പിലയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്.
കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

*കൂവളം

ശിവ ക്ഷേത്രങ്ങളില്‍ പോകുന്നവരുടെ പ്രധാന വഴിപാടാണ് കൂവളമാല. മുന്‍ ജന്മങ്ങളിലെ പാപം തീരാന്‍ ശിവന് കൂവളമാല നല്‍കിയാല്‍ മതി എന്ന ഐതിഹ്യമാണ് അതിന് കാരണം. പാപങ്ങള്‍ തീര്‍ക്കാന്‍ മാത്രമല്ല, ആരോഗ്യം സംരക്ഷിക്കാനും കൂവളം നല്ലതാണ്.
Power of Leaves | ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് ഗുണം നല്‍കുകയും ചെയ്യുന്ന 5 പ്രധാനപ്പെട്ട ഇലകളെ കുറിച്ച് അറിയാം
പ്രമേഹ രോഗികള്‍ കൂവളത്തിന്റെ ഇല ഉപയോഗിക്കുന്നത് അവരുടെ ആരോഗ്യം പരിപാലിക്കുവാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കൂവളം സഹായിക്കുന്നു. കൂവള പൊടിയും കഴിക്കാറുണ്ട്. ഇതിന്റെ കായ പ്രമേഹത്തിന് നല്ലതാണ്.

*ആര്യവേപ്പ്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഇലയാണ് ആര്യവേപ്പ്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ വീടുകളിലെ തൊടികളിലും ഇത് നട്ടുവളര്‍ത്താറുണ്ട്. ചികന്‍പോക്‌സ് മറ്റും പിടിപെട്ടാല്‍ ഇതിന്റെ ഇല വേവിച്ച് കുളിക്കാറുണ്ട്. മാത്രമല്ല, ഇതിന്റെ നീര് കുടിക്കാനും ഉപയോഗിക്കുന്നു. ഇലകള്‍ ചവച്ചരയ്ക്കുന്നതും നല്ലതാണ്. നല്ല കൈപ്പോടുകൂടിയ ആര്യവേപ്പ് രക്തത്തെ ശുദ്ധീകരിക്കുന്നതിനും ചര്‍മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വളരെയധികം സഹായകമാണ്.

Power of Leaves | ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് ഗുണം നല്‍കുകയും ചെയ്യുന്ന 5 പ്രധാനപ്പെട്ട ഇലകളെ കുറിച്ച് അറിയാം


അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അണുബാധ വരാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നല്ലതാണ്. എന്നും ഒരു ആര്യവേപ്പിന്റെ ഇല എടുത്ത് ചവച്ചരച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

*വെറ്റില

മുറുക്കാന്‍ തയാറാക്കുമ്പോള്‍ അതിലെ പ്രധാന ചേരുവയാണ് വെറ്റില. എന്നാല്‍, ലഹരിയായി ഉപയോഗിക്കാതെ, നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ ഇതിന് ഒരുപാടി നല്ല ഗുണങ്ങളുണ്ട്.

Power of Leaves | ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിന് ഗുണം നല്‍കുകയും ചെയ്യുന്ന 5 പ്രധാനപ്പെട്ട ഇലകളെ കുറിച്ച് അറിയാം

വെറ്റില വലിപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും കഴിക്കാന്‍ സാധിക്കുന്ന ഒരു ഔഷധമാണ്. കാല്‍സ്യം കൂട്ടുന്നതിനും എല്ലുകളുടെ ബലക്കുറവ് പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ദഹനത്തിനും വായ്നാറ്റം തുടങ്ങിയവയ്ക്കും വെറ്റില കഴിക്കുന്നത് നല്ലതാണ്. ആഹാരം കഴിച്ചതിന് ശേഷം വെറ്റിലയില്‍ കുങ്കുമപ്പൂവ്, അതുപോലെ, മഞ്ഞള്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

Keywords:  Top 5 Leaves Name List Used As Medicine Leaves In Ayurveda, Thiruvananthapuram, News, Leaves, Healthy, Health, Medicine, Skin, Treatment, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia