ADVERTISEMENT
കോഴിക്കോട്: (www.kvartha.com 15.06.2016) തക്കാളി വില കിലോക്ക് 85 ഉം കടന്ന് നൂറു രൂപയിലേക്ക്. പച്ചക്കറികള്‍ക്കെല്ലാം മൊത്തത്തില്‍ വില കൂടിയെങ്കിലും തക്കാളി വിലയാണ് എല്ലാ റിക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്നത്. തക്കാളിക്ക് ചില്ലറ വില്‍പനയില്‍ കിലോക്ക് 85-90 രൂപയോളമാണ് ഈടാക്കിയത്.
വ്യത്യസ്ത നിരക്കുകളാണ് സംസ്ഥാനത്തെ മൊത്തവില കേന്ദ്രങ്ങളില്‍ ഈടാക്കുന്നത്. 40 മുതല്‍ 80രൂപവരെ ഈടാക്കുന്നുണ്ട്. ഇക്കഴിഞ്ഞ മെയ്മാസം 20- 30 രൂപ ഉണ്ടായിരുന്ന തക്കാളിക്കാണ് വിലകുത്തനെ കൂടിയത്. കിലോക്ക് പത്തു രൂപ കിട്ടിയിരുന്ന തക്കാളി ഒരെണ്ണത്തിന് തന്നെ ഇപ്പോള്‍ പത്തു രൂപയോളം വരും.
ഈ നിലയില്‍ മുന്നോട്ട് പോയാല്‍ തക്കാളിക്ക് 100 കടക്കുമെന്നാണ് പറയുന്നത്. പച്ചമുളകിന് കിലോക്ക് 100 രൂപയാണ് വില. പച്ചക്കറിക്കും മത്സ്യത്തിനും മാംസത്തിനും പുറമെ അരി ഉള്‍പ്പെടെയുള്ളവക്കും വില കുതിക്കുകയാണ്.
ഈ നിലയില്‍ മുന്നോട്ട് പോയാല്‍ തക്കാളിക്ക് 100 കടക്കുമെന്നാണ് പറയുന്നത്. പച്ചമുളകിന് കിലോക്ക് 100 രൂപയാണ് വില. പച്ചക്കറിക്കും മത്സ്യത്തിനും മാംസത്തിനും പുറമെ അരി ഉള്‍പ്പെടെയുള്ളവക്കും വില കുതിക്കുകയാണ്.
Keywords: Kozhikode, Kerala, Vegetable, Price, Tomato, Price hike , Vegetable Price, Kerala news, June, Record Price.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

