Toll | കാര്‍ ഒരാഴ്ചയായി നിര്‍ത്തിയിട്ടത് കൊച്ചി കടവന്ത്രയില്‍; പാലിയേക്കരയിലൂടെ കടന്നുപോയതായി കാണിച്ച് ടോള്‍! പരാതി നല്‍കി യുവാവ്

 


തൃശ്ശൂര്‍: (KVARTHA) ഒരാഴ്ചയായി കൊച്ചിലെ കടവന്ത്രയില്‍ നിര്‍ത്തിയിട്ട കാറിന് തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് കാറിന്റെ ഫാസ്ടാഗില്‍ നിന്ന് ടോള്‍ പിടിച്ചതായി പരാതി. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷന്‍ എന്‍ക്ലേവില്‍ പ്രജീഷിനാണ് ദുരനുഭവം നേരിട്ടത്.

പ്രജീഷിന്റെ കാര്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോയെന്ന് കാണിച്ചാണ് ബുധനാഴ്ച രാവിലെ 11.34ന് ഫാസ്ടാഗില്‍ നിന്ന് തുക പിടിച്ചത്. തുടര്‍ന്ന് ടോള്‍ ബൂതിലെ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, പ്രജീഷ് താമസിക്കുന്ന ഫ്‌ലാറ്റിന് മുന്‍പില്‍ അഴുക്കുചാലിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഒരാഴ്ചയായി വാഹനം പുറത്തിറക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് ഇത്തരത്തില്‍ അപ്രതീക്ഷിത സംഭവം. ഇതോടെ യുവാവ് കടവന്ത്ര പൊലീസില്‍ പരാതി നല്‍കി.

അതിനിടെ, ടോള്‍ ബൂതുകളില്‍ ചില വാഹനങ്ങളുടെ ഫാസ്ടാഗ് സാങ്കേതിക പ്രശ്നംമൂലം ഓടോമാറ്റിക് റീഡ് ചെയ്യാതെ വരുമ്പോള്‍ ജീവനക്കാര്‍ നേരിട്ട് നമ്പര്‍ ടൈപ് ചെയ്യാറുണ്ട്. ഇതില്‍ വരുന്ന പിഴവാണെന്നാണ് വിഷയത്തില്‍ ടോള്‍ കംപനിയുടെ വിശദീകരണം. ടോള്‍പ്ലാസ ഓഫിസില്‍ ബന്ധപ്പെട്ടാല്‍ പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോണ്‍: 7994777180.

എന്നാല്‍ വാഹന നമ്പര്‍ മാത്രം രേഖപ്പെടുത്തുമ്പോള്‍ അകൗണ്ടില്‍ നിന്ന് പണം പോകുന്നത് അകൗണ്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. നേരത്തെയും പലര്‍ക്കും ഇത്തരത്തില്‍ തുക നഷ്ടമായിട്ടുണ്ട്.

Toll | കാര്‍ ഒരാഴ്ചയായി നിര്‍ത്തിയിട്ടത് കൊച്ചി കടവന്ത്രയില്‍; പാലിയേക്കരയിലൂടെ കടന്നുപോയതായി കാണിച്ച് ടോള്‍! പരാതി നല്‍കി യുവാവ്

 

Keywords: News, Kerala, Kerala-News, Thrissur-News, Malayalam-News, Toll, Thrissur News, Paliyekkara News, Car, Parked, Kochi, Week, Toll in Thrissur, Paliyekkara for the car parked in Kochi for a week!.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia