എല്ലാം സഹിച്ച് യു.ഡി.എഫില്‍ തുടരില്ല: കെ. പി. എ മജീദ്

 


ADVERTISEMENT

എല്ലാം സഹിച്ച് യു.ഡി.എഫില്‍ തുടരില്ല: കെ. പി. എ മജീദ്
മലപ്പുറം:  എല്ലാം  സഹിച്ചും ക്ഷമിച്ചും മുസ്ലിം ലീഗ് യു ഡി.എഫില്‍ തുടരുമെന്ന് ആരും കരുതേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കെ. പി. എ മജീദ്. മലപ്പുറത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ലീഗ് വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികളെ ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കത്തിനിടയിലാണ് ആറുമാസത്തിനകം ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കുമെന്ന് കരാറുണ്ടാക്കിയത്. ആ കരാറാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ലീഗല്ല ഉത്തരവാദിയെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.


Keywords:  Malappuram, K.P.A.Majeed, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia