കളള് ഹാനികരമല്ലെന്ന് ചെന്നിത്തല

 



Congress , IUML,  United Democratic Front , UDF, government in Kerala, banning toddy ,Congress party , Indian Union Muslim League ,The Kerala High Court

തൊടുപുഴ: കളള് നിരോധന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കളളിന് അനുകൂലമായി രംഗത്ത്. കള്ള് ആരോഗ്യത്തിനു ഹാനികരമായ പാനീയമല്ലെന്നു  രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക് സഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കള്ളു ചെത്ത് പരമ്പരാഗത വ്യവസായമാണ്. ഇത് ഒറ്റയടിക്ക് അടച്ചുപൂട്ടുന്നതു പ്രായോഗികമല്ല. ഘട്ടം ഘട്ടമായ മദ്യ നിരോധമ്പിരമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ചെന്നിത്തല പറഞ്ഞു.

മുസ്ലീം ലീഗ് പണ്ട് മുതലേ കള്ള് നിരോധിക്കണമെന്ന പക്ഷത്താണെന്നും ഘട്ടം ഘട്ടമായുളള നിരോധനമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.ബാറുകളുടെ പ്രവര്‍ത്തന സമയം മാറ്റുന്നത് സംബന്ധിച്ച് യു ഡി എഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KEY WORDS: Congress , IUML,  United Democratic Front , UDF, government in Kerala, banning toddy ,Congress party , Indian Union Muslim League ,The Kerala High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia