Tragedy | ബകറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

വയനാട്: (KVARTHA) ബകറ്റിലെ വെള്ളത്തില്‍ വീണ് ഒരുവയസുകാരിക്ക് ദാരുണാന്ത്യം. മുട്ടില്‍ സ്വദേശി അഫ്ത്തറിന്റെ മകള്‍ റൈഫ ഫാത്വിമയാണ് മരിച്ചത്. ചൊവ്വാഴ്ച(23.01.24) ഉച്ചയ്ക്ക് മൂന്നരയോടെ മണ്ടാട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

Tragedy | ബകറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
 
ബകറ്റില്‍ വെള്ളം നിറച്ചുവെച്ച് അമ്മ മാറിയ സമയത്ത് കുഞ്ഞ് തല കീഴായി വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്‍പറ്റ ജെനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Keywords: Toddler who fell into bucket died, Wayanad, News, Child, Accidental Death, Dead Body, Postmortem, Obituary, Hospital, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia