Tragedy | വീടിന് സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണ്  രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

 
Toddler Loses Life in Canal Accident While Playing Near Home
Toddler Loses Life in Canal Accident While Playing Near Home

Representational Image generated By Meta AI

ഒഡീഷ സ്വദേശികളായ മനോജ്, ശ്യാം ബാബു എന്നിവരാണ് മരിച്ചത്
● ഇരുപത്തഞ്ചോളം തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ജോലി ചെയ്തിരുന്നു
● എന്‍ജിനീയര്‍മാരോ സൂപ്പര്‍വൈസര്‍മാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ആരോപണം.
● മെട്രോ അധികൃതര്‍ അന്വേഷണം ആരംഭിച്ചു

പനമരം: (KVARTHA) വീടിന് സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണ്  രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. പരക്കുനിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മഞ്ചേരി ഷംനാജ്- ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാനാലില്‍ വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ഒഴുക്കില്‍പ്പെട്ട ഹയാനെ വീടിന് സമീപത്ത് നിന്നും അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഹയാന്റെ ആഗസ്മിക മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും പരിസരവാസികളും.

#ToddlerTragedy, #KeralaNews, #Panamaram, #FamilyLoss, #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia